ബംഗളൂരു: സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം.സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച് അടച്ച് സുരക്ഷിതമാക്കിയതാണ് ബസ്. ജനാലയിലേക്കാണ് പുള്ളിപ്പുലി ചാടിയത്. എന്നാല്‍, കമ്ബിവല ഉള്ളതിനാല്‍ അകത്ത് കടക്കാൻ കഴിഞ്ഞില്ല.സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
16 വര്‍ഷം ബന്ദിയാക്കി ഭര്‍തൃ വീട്ടുകാര്‍ ക്രൂരമായി പീഡിപ്പിച്ചു, യുവതിയെ രക്ഷപ്പെടുത്തി പോലീസ്
ഭർതൃ വീട്ടുകാർ 16 വർഷമായി ബന്ദിയാക്കിവച്ചിരുന്ന യുവതിയെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ നർസിങ്പൂർ സ്വദേശിയായ റാണു സഹുവിനെയാണ് പോലീസ് രക്ഷിച്ചത്.റാണുവിന്റെ പിതാവ് കിഷൻ ലാല്‍ സഹു നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി.2006ലാണ് റാണു ജഹാംഗീര്‍ബാദ് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നത്. 2008 ല്‍ തന്റെ വീട്ടുകാരെ കാണാൻ ഭർതൃവീട്ടുകാർ അവളെ അനുവദിച്ചിരുന്നില്ല. മകനില്‍ നിന്നും മകളില്‍ നിന്നും പോലും റാണുവിനെ ഒറ്റപ്പെടുത്തിയെന്ന് കിഷൻ ലാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
റാണുവിന്റെ ഭർതൃവീടിനു സമീപത്തുള്ള അയല്‍വാസിയെ കിഷൻ ലാല്‍ ഇടയ്ക്ക് കാണാനിടയായി. ഇയാളാണ് ഭർതൃവീട്ടില്‍ മകള്‍ അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടർന്നാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് പോലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്. ആരോഗ്യം മോശമായതിനാല്‍ റാണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാണുവിന്റെ മൊഴിയെടുത്തശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.