Home Featured മറീന ബീച്ചിൽ എയര്‍ ഷോയ്്ക്കിടെ തിക്കും തിരക്കും;മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു

മറീന ബീച്ചിൽ എയര്‍ ഷോയ്്ക്കിടെ തിക്കും തിരക്കും;മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ മറീന ബീച്ചില്‍ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടി മൂന്നുപേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശ്രീനിവാസന്‍(48), കാര്‍ത്തികേയന്‍(34), ബാബു(56) എന്നിവരാണ് മരിച്ചത്. വന്‍ ജനക്കൂട്ടമായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോ കാണാനെത്തിയത്.

ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാവിലെ ഏഴ് മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.

ഐഫോണ്‍ 16 വാങ്ങിയത് 27000 രൂപയ്ക്ക്; ബില്‍ പങ്കുവെച്ച്‌ യുവാവ്, കുറഞ്ഞ വിലയില്‍ ലഭ്യമായത് ഇങ്ങനെ

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 16 വാങ്ങുന്നത് ഒരുപാട് ചെലവുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരു യുവാവ് ഈ ഫോണ്‍ വാങ്ങി സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.കാരണം ഐഫോണ്‍ 16 വാങ്ങാനായി നിരവധി പേരാണ് ഇപ്പോള്‍ മത്സരിക്കുന്നത്. എന്നാല്‍ പലര്‍ക്കും ഈ ഫോണ്‍ ലഭിക്കുന്നത് പോലുമില്ല. വെറും 27000 രൂപയ്ക്കാണ് ഈ യുവാവ് ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങിയിരിക്കുന്നത്. ടെക് പ്രേമികളില്‍ ചിലര്‍ക്കെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ കുറഞ്ഞ ചെലവില്‍ എങ്ങനെ ഐഫോണ്‍ 16 വാങ്ങണമെന്ന് അറിയുന്നുണ്ടാവും. ഈ യൂസറും അത്തരമൊരു തന്ത്രമാണ് പ്രയോഗിച്ചത്.അടുത്തിടെ റെഡിറ്റിലെ യൂസറായ യുവാവാണ് ഐഫോണ്‍ 16ന്റെ 256 ജിബി വേരിയന്റ് വെറും 27000 രൂപയ്ക്ക് വാങ്ങിയെന്ന് വെളിപ്പെടുത്തിയത്.

89000 രൂപയില്‍ അധികം വില വരുന്ന ഫോണാണിത്. പലരെയും ഈ തുകയ്ക്ക് യുവാവ് ഫോണ്‍ വാങ്ങിയത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വാങ്ങിയതിന്റെ രസീത് യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. 26970 രൂപയാണ് ഇയാള്‍ അടച്ചതെന്ന് ബില്ലില്‍ കാണിക്കുന്നുണ്ട്.ക്രെഡിറ്റ് കാര്‍ഡ് വഴിയായിരുന്നു പേമെന്റ്. ബാക്കി തുക എങ്ങനെ നല്‍കിയെന്നതും രസകരം. ഈ യൂസര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ ഉണ്ടായിരുന്നു. ബാക്കി തുക അതില്‍ നിന്ന് നല്‍കിയത്. റിവാര്‍ഡ് പോയിന്റുകള്‍ ധാരാളം ഉള്ളത് കൊണ്ട് ഇയാള്‍ക്ക് കൂടുതല്‍ തുക ഒന്നും നല്‍കേണ്ടി വന്നില്ല.ഐഫോണ്‍ 16ന് 89900 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ വാങ്ങാനായി നല്‍കേണ്ടത്.

എച്ച്‌ഡിഎഫ്‌സി ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പേമെന്റ് നടത്തിയത്. ക്രെഡിറ്റ് കാര്‍ഡില്‍ 62930 രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകളുണ്ടായിരുന്നു. ഇവ ഉപയോഗിച്ച്‌ എളുപ്പത്തില്‍ പേമെന്റ് നടത്തുകയായിരുന്നു. വളരെ ബുദ്ധിപൂര്‍വം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു യുവാവ് പലപ്പോഴും ക്രെഡിറ്റ് കാര്‍ഡുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ ഉണ്ടായിരിക്കും. പലരും അതിനെ വേണ്ടവിധത്തില്‍ ഉപയോഗിക്കാറില്ല. വലിയ പര്‍ച്ചേസിനായി ഉപയോഗിക്കുമ്ബോള്‍ തീര്‍ച്ചയായും റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

ഈ പോയിന്റുകള്‍ അടുത്ത പര്‍ച്ചേസിനായി ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്.അതേസമയം എച്ച്‌ഡിഎഫ്‌സിയുടെ ഇന്‍ഫിനിയ ഉണ്ടായിട്ടും അത് കൃത്യമായി ഉപയോഗിക്കാത്തതില്‍ ഒരു യൂസര്‍ നിരാശയറിയിച്ചു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനായി ഞാന്‍ ആമസോണ്‍ പേ കാര്‍ഡാണ് ഉപയോഗിച്ചത്. അതും ഒരു ശതമാനം ക്യാഷ്ബാക്ക് ലഭിക്കാനായിട്ടായിരുന്നു. ഇന്‍ഫിനിയിയില്‍ പോയിന്റുകള്‍ ആഭരണങ്ങള്‍ വാങ്ങുമ്ബോള്‍ ലഭിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ലഭ്യമാവുമായിരുന്നുവെന്നും ഇയാള്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group