Home Featured ബംഗളൂരു: കോളജ് ഹോസ്റ്റലില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കോളജ് ഹോസ്റ്റലില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: മൈസൂരുവിലെ കോളജ് ഹോസ്റ്റലില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിനി മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശന്‍റെ മകള്‍ രുദ്രയാണ് (20) മരിച്ചത്.വിദ്യാർഥികള്‍ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു. മാതാവ്: കനകമണി (ബിന്ദു). സഹോദരങ്ങള്‍: ആര്യ, കൃഷ്ണ, കൃപ.

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

അഞ്ച് ഭാഷകള്‍ക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി നല്‍കാൻ അംഗീകാരം നല്‍കി കേന്ദ്ര സ‍ർക്കാർ. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകള്‍ക്കാണ് പുതുതായി ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുക.ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6ല്‍ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകള്‍ക്കായിരുന്നു നേരത്തെ ഈ പദവി ലഭിച്ചിരുന്നത്.2004-ല്‍ തമിഴിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചിരുന്നു. 2014-ല്‍ ഒഡിയക്കാണ് അവസാനമായി ഈ പദവി ലഭിച്ചത്. മറാത്തി ഉള്‍പ്പെടെ ഇവയില്‍ ചില ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷ പദവി നല്‍കണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്.

2014-ല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാൻ മറാത്തിയെ ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കുന്നതിനായി ഭാഷാ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി അറിയിച്ചിരുന്നു.മറാത്തിയ്ക്ക് ശ്രേഷ്ഠ ഭാഷ പദവി നല്‍കാത്തതിനെതിരെ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വലിയ വിമർശനമാണ് ഉന്നയിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മറാത്തി ഭാഷയോട് അവഗണനയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടുത്തിടെ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം ഈ ആവശ്യം അംഗീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

You may also like

error: Content is protected !!
Join Our WhatsApp Group