Home Featured ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികം -ഡി.കെ. ശിവകുമാര്‍

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികം -ഡി.കെ. ശിവകുമാര്‍

ബി.ജെ.പിയുടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ വിമർശിച്ച്‌ കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ.ശിവകുമാർ. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്നത് അപ്രായോഗികമാണ്. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതി നിലവില്‍ വരുന്നതോടെ, ദേശീയ പാർട്ടികള്‍ മാത്രമേ നിലനില്‍ക്കൂവെന്നാണ് അവർ കരുതുന്നത്. ഫെഡറല്‍ ഘടന നിലനില്‍ക്കുന്നിടത്ത് അങ്ങനെ ചെയ്യാൻ പാടില്ലെന്നും എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്നും ശിവകുമാർ പറഞ്ഞു.

ഓപറേഷൻ ലോട്ടസ് (പ്രതിപക്ഷ എം.എല്‍.എമാരെ പണം കൊടുത്ത് ബി.ജെ.പി ഇതര സർക്കാറുകളെ വീഴ്ത്തല്‍) നടത്തിക്കൊണ്ട് ആരാണ് രാജ്യത്ത് കൂടുതല്‍ തെരഞ്ഞെടുപ്പിന് കാരണമായതെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 100 ദിവസത്തിനകവും നടത്തുന്നതിനുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

64കാരി പെരുമ്ബാമ്ബിന്റെ പിടിയിലമര്‍ന്നത് രണ്ട് മണിക്കൂര്‍; ഒടുവില്‍ ജീവിതത്തിലേക്ക്.

പെരുമ്ബാമ്ബിന്റെ പിടിയില്‍ അകപ്പെട്ട 64കാരിയെ ഒടുവില്‍ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂറോളം ആണ് വയോധിക പാമ്ബിന്റെ പിടിയില്‍ അകപ്പെട്ടത്.തായ്‍ലന്റിലാണ് സംഭവം. തന്റെ വീട്ടിലെ അടുക്കളയില്‍ ജോലികള്‍ ചെയ്യുന്നതിനിടെയാണ് പെരുമ്ബാന്റിന്റെ പിടിയിലകപ്പെട്ടതെന്നും സിബിഎസ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.അടുക്കളയില്‍ പണിയെടുത്ത് നില്‍ക്കവെ പെട്ടെന്ന് തന്റെ കാലിന്റെ തുടയില്‍ എന്തോ കുത്തുന്നത് പോലെ ശക്തമായ വേദന തോന്നി.

പിന്നെ താഴേക്ക് നോക്കിയപ്പോള്‍ പതിനഞ്ച് അടിയോളം നീളമുള്ള പെരുമ്ബാമ്ബിനെയാണ് കണ്ടത്. അത് അപ്പോള്‍ തന്നെ ചുറ്റിവരിയാൻ തുടങ്ങുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.സ്ത്രീയുടെ ശരീരത്തിന് ചുറ്റും വള‌ഞ്ഞ് അമ‍ർത്താൻ തുടങ്ങിയപ്പോള്‍ സ്ത്രീ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. പിടിയില്‍ നിന്ന് രക്ഷപ്പെടാൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. രണ്ട് മണിക്കൂർ അങ്ങനെ പരിശ്രമം തുടർന്നെങ്കിലും പാമ്ബിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് 64കാരി പിന്നീട് പറഞ്ഞു.

തന്നെ ചുറ്റിവരിഞ്ഞ പെരുമ്ബാമ്ബിന്റെ തലയില്‍ പിടിച്ച്‌ അമർത്തിയെങ്കിലും പിടിവിട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ ശക്തമായി പാമ്ബ് അമർത്തുകയും ചെയ്തു.ഒരു സഹായത്തിനായി താൻ ഉറക്കെ നിലവിളിച്ചെങ്കിലും ഏറെ നേരം ആരും കേട്ടില്ല. പിന്നീട് അയല്‍ക്കാർ ശബ്ദം കേട്ട് പൊലീസിനെ വിളിച്ചു. പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞത് “സഹായത്തിനായി വീട്ടിലെത്തിയ തങ്ങള്‍ ആ രംഗം കണ്ട് ഞെട്ടിപ്പോയെന്നാണ്..

പാമ്ബ് വളരെ വലിയതായിരുന്നു. പൊലീസും അനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥ‍രും സ്ഥലത്ത് എത്തി പ്രത്യേക വടി ഉപയോഗിച്ച്‌ പാമ്ബിന്റെ തലയില്‍ അടിച്ചു. ഒടുവില്‍ പിടി അയച്ച്‌ പാമ്ബ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അതേസമയം അനിമല്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥർക്ക് പാമ്ബിനെ പിടിക്കാനായില്ല. രണ്ട് മണിക്കൂറോളം പാമ്ബിന്റെ പിടിയിലായിരുന്ന സ്ത്രീയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group