ബെംഗളൂരു∙ രാമനഗരയിൽ മരത്തിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മാഗഡി ഗൂഡെമാരനഹള്ളിയിൽ നടന്ന അപകടത്തിൽ ജീവനോടെ ശേഷിച്ചത് ഇവരുടെ വളർത്തുനായ മാത്രമാണ്. തുമക്കൂരു കുണിഗൽ സ്വദേശികളാണ് മരിച്ചത്. മാഗഡിയിൽ നിന്നു ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം.
ദസറ, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 48 സ്പെഷല്‍ ട്രെയിനുകള്‍
ദസറ, ദീപാവലി, ചാട്ട് ഉത്സവങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബർ 11നും ഡിസംബർ രണ്ടിനും ഇടയില്‍ 48 പ്രത്യേക ട്രെയിൻ സർവീസുകള്‍ നടത്തുമെന്ന് സൗത്ത് സെൻട്രല്‍ റെയില്‍വേ (എസ്.സി.ആർ).യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനുമാണ് സ്പെഷല്‍ ട്രെയിനുകള്‍ സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.ട്രെയിൻ നമ്ബർ 07625 നന്ദേഡ്-പൻവേല്‍ ഒക്ടോബർ 21 നും നവംബർ 27 നും ഇടയില്‍ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്ബർ 07626 പൻവേല്‍-നന്ദേഡ് ഒക്ടോബർ 22 നും നവംബർ 28 നും ഇടയില്‍ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഓടും.
ട്രെയിൻ നമ്ബർ 06071 കൊച്ചുവേളി-നിസാമുദ്ദീൻ ഒക്ടോബർ 11 നും ഒക്ടോബർ 29 നും ഇടയില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഓടും. ഒക്ടോബർ 14 നും ഡിസംബർ രണ്ടിനും ഇടയില്‍ ട്രെയിൻ നമ്ബർ 06072 നിസാമുദ്ദീൻ-കൊച്ചുവേളി എല്ലാ തിങ്കളാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്ബർ 01451 പുണെ-കരിംനഗർ ഒക്ടോബർ 21 നും നവംബർ 11 നും ഇടയില്‍ എല്ലാ തിങ്കളാഴ്ചയും ഓടും. ട്രെയിൻ നമ്ബർ 01452 കരിംനഗർ-പുണെ ഒക്ടോബർ 23 നും നവംബർ 13 നും ഇടയില്‍ എല്ലാ ബുധനാഴ്ചകളിലും സർവിസ് നടത്തും.