Home Featured ബംഗളൂരു ഇന്ത്യയിലാണ്; കേന്ദ്ര മന്ത്രിക്ക് മറുപടിയുമായി കര്‍ണാടക വ്യവസായ മന്ത്രി

ബംഗളൂരു ഇന്ത്യയിലാണ്; കേന്ദ്ര മന്ത്രിക്ക് മറുപടിയുമായി കര്‍ണാടക വ്യവസായ മന്ത്രി

ബംഗളൂരു ഇന്ത്യയുടെ സിലിക്കണ്‍ വാലിയാണെങ്കിലും രാജ്യത്തിന് നമ്മുടേതായ പുതിയ സിലിക്കണ്‍ വാലി ആവശ്യമാണെന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനക്ക് മറുപടിയുമായി കർണാടക വ്യവസായ വകുപ്പ് മന്ത്രി എം പാട്ടീല്‍. ബംഗളൂരു ഇന്ത്യയിലാണ്. ഇന്ത്യ നമ്മുടെ രാജ്യവുമാണ്. ഒറ്റ ദിവസം കൊണ്ട് കെട്ടിപ്പടുത്ത നഗരമല്ല ബംഗളൂരു, പതിറ്റാണ്ടുകളെടുത്തിട്ടുണ്ട്. കെട്ടിടങ്ങളും റോഡുകളുമെല്ലാം ദിവസങ്ങള്‍ കൊണ്ട് നിർമിച്ചെടുക്കാനാകുമെങ്കിലും ഒരു ഇക്കോ സിസ്റ്റം രൂപപ്പെടുത്തിയെടുക്കാൻ വർഷങ്ങളുടെ അധ്വാനം ആവശ്യമാണ്.

ഇന്ത്യയുടെ നോളജ് ഇക്കോസിസ്റ്റത്തിന്റെ ഹബാണ് ബംഗളൂരു. നമ്മ ബംഗളൂരുവിനെ ഗ്ലോബല്‍ സിറ്റിയായി വികസിപ്പിക്കാൻ എന്തെങ്കിലും ചെയ്യുകയാണ് കേന്ദ്ര മന്ത്രി ചെയ്യേണ്ടതെന്നും എം.ബി. പാട്ടീല്‍ പ്രതികരിച്ചു. 40,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 80,000 പേർക്ക് തൊഴിലവസരം നല്‍കുന്ന കർണാടകയുടെ കെ.എച്ച്‌.ഐ.ആർ സിറ്റിക്ക് (നോളജ്, ഹെല്‍ത്ത്, ഇന്നവേഷൻ, റിസർച്ച്‌) കേന്ദ്ര സർക്കാർ സഹായിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സംരംഭകർ, സ്റ്റാർട്ട് അപ്പുകള്‍ തുടങ്ങിയവക്കായി ടൗണ്‍ഷിപ് നിർമിച്ചുകൊണ്ട് നൂതന ആശയങ്ങളുള്ളവർക്ക് അവ നടപ്പാക്കാൻ നമ്മുടേതായ സിലിക്കണ്‍ വാലിയുണ്ടാക്കണമെന്ന യൂനിയൻ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയാണ് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീലിനെ ചൊടിപ്പിച്ചത്.

കേന്ദ്ര സർക്കാറില്‍നിന്ന് അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്നതിന്റെ പേരില്‍ കർണാടക സർക്കാറും യൂനിയൻ ഗവണ്‍മെന്റും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണ്. സമാന പരാതിയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പഞ്ചാബ് സർക്കാറിലെ ധനമന്ത്രിയുമടക്കമുള്ളവർ 15ാം ധനകാര്യ കമീഷനു മുമ്ബാകെ നിർദേശങ്ങള്‍ സമർപ്പിക്കുന്നതിന്റെ ആശയ രൂപവത്കരണത്തിനായി തിരുവനന്തപുരത്ത് കേരള സർക്കാറിന്റെ നേതൃത്വത്തില്‍ നടത്തിയ കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു.

കർണാടകയില്‍നിന്ന് 100 രൂപ കേന്ദ്ര സർക്കാർ നികുതിയായി പിരിക്കുമ്ബോള്‍ 15 രൂപ മാത്രമാണ് തിരികെ നല്‍കുന്നതെന്നാണ് കർണാടക ധനകാര്യവകുപ്പ് മന്ത്രി കൃഷ്ണബൈര ഗൗഡ സമ്മേളനത്തില്‍ പറഞ്ഞത്. സമാന സ്വഭാവത്തിലുള്ള കോണ്‍ക്ലേവിലേക്കായി എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തെഴുതിയിരുന്നു

കേരളത്തില്‍ വേനല്‍ക്കാലത്തിന് സമാനമായ ചൂട്, മുന്നറിയിപ്പുമായി അധികൃതര്‍

മഴ കഴിഞ്ഞിട്ട് ഒരാഴ്ച പോലും തികഞ്ഞില്ല, ചൂട് പൊള്ളിക്കുകയാണ്. ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത് 34 ഡിഗ്രി.സംസ്ഥാനത്ത് രണ്ടാം സ്ഥാനം. വേനല്‍ക്കാലത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group