Home Featured ബെംഗളൂരു: തക്കാളി കൃഷി നഷ്ടം ;സ്വന്തം കമ്ബനിയില്‍ നിന്ന് 50 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് ഐടി പ്രൊഫഷണല്‍

ബെംഗളൂരു: തക്കാളി കൃഷി നഷ്ടം ;സ്വന്തം കമ്ബനിയില്‍ നിന്ന് 50 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് ഐടി പ്രൊഫഷണല്‍

ബെംഗളൂരു: ഏകദേശം 22 ലക്ഷം രൂപ വിലമതിക്കുന്ന 50 കമ്ബനി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച കേസില്‍ മള്‍ട്ടിമീഡിയ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിരുന്ന 29 കാരനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.കാലാകാലങ്ങളില്‍ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതായി സമ്മതിച്ച മുരുഗേഷ് ഹൊസൂരിലെ ഗാഡ്‌ജെറ്റ്‌സ് റിപ്പയർ ഷോപ്പില്‍ അവ വിറ്റതായി വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.താൻ തുടങ്ങിയ തക്കാളി കൃഷിയും സൈബർ സെൻ്റർ ബിസിനസിനും നഷ്ടത്തിലായതോടെ 25 ലക്ഷം രൂപ കടം തീർക്കാൻ വേണ്ടി ജോലി ചെയ്തിരുന്ന വൈറ്റ്ഫീല്‍ഡിലെ കമ്ബനിയില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുകയായിരുന്നെന്ന് മുരുഗേഷ് പറഞ്ഞു.

സ്വകാര്യ കമ്ബനിയുടെ ഇൻവെൻ്ററിയുടെ ചുമതലക്കാരനെന്ന നിലയില്‍, തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നുള്ള ബിസിഎ ബിരുദധാരിയായ മുരുഗേഷ് ആരുമറിയാതെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുകയായിരുന്നു.എന്നാല്‍ ആഗസ്ത് 22 മുതല്‍ ഇയാള്‍ പെട്ടെന്ന് ജോലിക്ക് ഹാജരാകാതിരിക്കുകയും ലാപ്‌ടോപ്പുകള്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ കമ്ബനി അധികൃതർ ലാപ്‌ടോപ്പുകള്‍ സൂക്ഷിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളുടെ പങ്കുണ്ടെന്ന് തെളിഞ്ഞത്. കമ്ബനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് ഹൊസൂരിലെ ഒരു സിനിമാ ഹൗസില്‍ നിന്ന് ഇയാളെ പിടികൂടി ബംഗളൂരുവിലേക്ക് കൊണ്ടുവന്നതായി അധികൃതർ പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ലാപ്‌ടോപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. മോഷ്ടിച്ച ശേഷം 45 ലാപ്‌ടോപ്പുകള്‍ വിറ്റതായി ഇയാള്‍ സമ്മതിച്ചു.മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പുകളുടെ മൂല്യം 22 ലക്ഷം രൂപയാണെന്നും അവ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.

ദസറക്ക് മുന്നോടിയായി 48 സ്പെഷല്‍ ട്രെയിനുകള്‍

വരാനിരിക്കുന്ന ദസറ, ദീപാവലി, ചാട്ട് ഉത്സവങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബർ 11നും ഡിസംബർ രണ്ടിനും ഇടയില്‍ 48 പ്രത്യേക ട്രെയിൻ സർവീസുകള്‍ നടത്തുമെന്ന് സൗത്ത് സെൻട്രല്‍ റെയില്‍വേ (എസ്‌.സി.ആർ) അറിയിച്ചു.ട്രെയിൻ നമ്ബർ 07625 നന്ദേഡ്-പൻവേല്‍ ഒക്ടോബർ 21 നും നവംബർ 27 നും ഇടയില്‍ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്ബർ 07626 പൻവേല്‍-നന്ദേഡ് ഒക്ടോബർ 22 നും നവംബർ 28 നും ഇടയില്‍ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഓടും. ട്രെയിൻ നമ്ബർ 06071 കൊച്ചുവേളി-നിസാമുദ്ദീൻ ഒക്ടോബർ 11 നും ഒക്ടോബർ 29 നും ഇടയില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഓടും.

ഒക്ടോബർ 14 നും ഡിസംബർ രണ്ടിനും ഇടയില്‍ ട്രെയിൻ നമ്ബർ 06072 നിസാമുദ്ദീൻ-കൊച്ചുവേളി എല്ലാ തിങ്കളാഴ്ചയും സർവിസ് നടത്തും. ട്രെയിൻ നമ്ബർ 01451 പുണെ-കരിംനഗർ ഒക്ടോബർ 21 നും നവംബർ 11 നും ഇടയില്‍ എല്ലാ തിങ്കളാഴ്ചയും ഓടും. ട്രെയിൻ നമ്ബർ 01452 കരിംനഗർ-പുണെ ഒക്ടോബർ 23 നും നവംബർ 13 നും ഇടയില്‍ എല്ലാ ബുധനാഴ്ചകളിലും സർവിസ് നടത്തും.യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനുമാണ് സ്പെഷല്‍ ട്രെയിനുകള്‍ സവവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group