Home Featured ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ 6000 കുഴികള്‍ നികത്തി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ 6000 കുഴികള്‍ നികത്തി ബിബിഎംപി

ബെംഗളൂരുവിലെ ശോച്യാവസ്ഥയിലുള്ള റോഡുകള്‍ നന്നാക്കാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ 15 ദിവസത്തെ സമയപരിധി നല്‍കിയതിന് പിന്നാലെ, ബിബിഎംപി ഏകദേശം 6,000 കുഴികള്‍ നികത്തുകയും 32,200 ചതുരശ്ര മീറ്റർ തകർന്ന റോഡ് നന്നാക്കുകയും ചെയ്തെ്നന് അറിയിച്ചു.രണ്ട് ദിവസത്തിനകം റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരമാകുമെന്ന് ബിബിഎംപി അധികൃതർ ഉറപ്പുനല്‍കി.അതേസമയം, മഴ പെയ്താല്‍ കുഴികള്‍ ഉണ്ടാകുമെന്നും അറിയിച്ചു. ‘രാസ്തെ ഗുണ്ടി ഗമന’ ആപ്പ് വഴി 1,300 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും 300 ഓളം കുഴികളുമായി ബന്ധമില്ലാത്തവയാണെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുഴിയുമായി ബന്ധപ്പെട്ട ബാക്കിയുള്ള പ്രശ്നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻ്റീരിയർ റോഡുകളിലെ കുഴികള്‍ നന്നാക്കാൻ പ്രതിവർഷം 15 ലക്ഷം രൂപ വീതം ഓരോ വാർഡിനും ബിബിഎംപി അനുവദിച്ചിട്ടുണ്ട്.പ്രധാന റോഡുകള്‍ക്കായി 15 കോടി രൂപ അധികമായി നീക്കിവച്ചതോടെ ആകെ 45 കോടി രൂപ കുഴിയടക്കാൻ മാത്രം നീക്കിവെച്ചു. ഇതുവരെ 15 കോടിയോളം രൂപ ചെലവഴിച്ചു. മെട്രോ നിർമാണം നടക്കുന്ന ഔട്ടർ റിങ് റോഡിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി ബിബിഎംപിക്കാണെന്നും ഗിരിനാഥ് ചൂണ്ടിക്കാട്ടി. മെട്രോ ഉദ്യോഗസ്ഥരാണ് പ്രധാന പാതകള്‍ നിയന്ത്രിക്കുന്നത്.

കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം’: നടപ്പന്തലില്‍ വിഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ആണ് ഹൈക്കോടതി പറയുന്നത്.കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാള്‍ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ ഉള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിറക്കിയത്.

പിറന്നാള്‍ കെയ്ക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്നു കോടതി ഓർമിപ്പിച്ചു. വിവാഹത്തിനും മത ചടങ്ങുകള്‍ക്കും മാത്രമേ വിഡിയോഗ്രാഫി അനുവദിക്കാൻ പാടുള്ളു. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങള്‍ക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കില്‍ നിരോധനം ഏർപ്പെടുത്തണം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വീഡിയോ, വ്ലോഗർമാരുടെ വിഡിയോഗ്രാഫി എന്നിവ വിലക്കണമെന്നും ഉത്തരവിലുണ്ട്.

ദീപസ്തംഭത്തിനു അരികില്‍ നിന്നു അകത്തെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ ആളുകള്‍ പകർത്താറുണ്ട്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകർത്തുന്നതും വിലക്കണമെന്നു കോടതി നിർദ്ദേശിച്ചു. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളില്‍ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികള്‍ എടുക്കണം. ആവശ്യമുണ്ടെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.ജെസ്ന പിറന്നാള്‍ ദിനത്തില്‍ നടപ്പന്തലില്‍ എത്തി കെയ്ക്ക് മുറിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

പിന്നാലെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജെസ്ന ഗുരുവായൂരിലെത്തി ഭക്തരുമായി വാക്കു തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പേരില്‍ രണ്ട് ഭക്തർ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ പാരമ്ബര്യവും പവിത്രതയും നിലനിർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group