ബംഗളൂരു: 2023 -24 സാമ്ബത്തിക വർഷത്തിലെ വരുമാനക്കണക്കില്‍ യശ്വന്ത്പുർ റെയില്‍വേ സ്റ്റേഷനെ മറികടന്ന് എസ്.എം.വി.ടി ബംഗളൂരു.456.31 കോടി രൂപയാണ് ടെർമിനലിന്റെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ വരുമാനം. യശ്വന്ത്പുർ സ്റ്റേഷൻ 400.58 കോടി രൂപ വരുമാനം നേടിയപ്പോള്‍ ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ കെ.എസ്.ആർ ബംഗളൂരു റെയില്‍വേ സ്റ്റേഷൻ 803.77 കോടി രൂപയുടെ വരുമാനമാണുണ്ടാക്കിയത്. ഇതോടെ എസ്.എം.വി.ടി സ്റ്റേഷന്റെ സ്ഥാനം നോണ്‍ സബർബൻ കാറ്റഗറി 6ല്‍നിന്ന് എൻ.എസ്.ജി 2ലേക്ക് മാറി.
100 കോടിക്കും 500 കോടിക്കുമിടയില്‍ വരുമാനമുണ്ടാക്കുകയോ ഒരു കോടിക്കും രണ്ട് കോടി രൂപക്കുമിടയില്‍ യാത്രക്കാർ പുറപ്പെടാനുപയോഗിക്കുകയോ ചെയ്യുന്ന സ്റ്റേഷനുകളാണ് എൻ.എസ്.ജി 2 വിഭാഗത്തിലുള്‍പ്പെടുക. യശ്വന്ത്പുർ, മൈസൂരു, ഹുബ്ബള്ളി സ്റ്റേഷനുകള്‍ എൻ.എസ്.ജി 2 കാറ്റഗറി സ്ഥാനം ഈ വർഷവും നിലനിർത്തി.മംഗളൂരു സെൻട്രല്‍, കലബുറഗി എന്നീ സ്റ്റേഷനുകളും ഈ വർഷം എൻ.എസ്.ജി 2 വിഭാഗത്തിലുള്പ്പെട്ടു.
കർണാടകയിലെ എൻ.എസ്.ജി 1 വിഭാഗത്തിലുള്‍പ്പെട്ട ഏക സ്റ്റേഷൻ കെ.എസ്.ആർ ബംഗളൂരു ആണ്. 2 കോടിക്കു മുകളില്‍ യാത്രക്കാർ പുറപ്പെടാനുപയോഗിക്കുകയോ 500 കോടി രൂപക്ക് മുകളില്‍ വരുമാനമുണ്ടാക്കുകയോ ചെയ്യുന്ന സ്റ്റേഷനുകളാണ് എൻ.എസ്.ജി 1 വിഭാഗത്തിലുള്‍പ്പെടുക. 2.48 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം യാത്ര പുറപ്പെടാൻ മാത്രമായി സ്റ്റേഷൻ ഉപയോഗിച്ചത്. ഇതില്‍ 1.09 കോടി പേർ റിസർവ് ചെയ്തവരും 1.38 കോടി അണ്റിസർവ്ഡ് യാത്രക്കാരുമാണ്. 97.33 കോടി പേരാണ് കഴിഞ്ഞ സാമ്ബത്തിക വർഷം യാത്ര തുടങ്ങാൻ മൈസൂരു സ്റ്റേഷൻ ഉപയോഗിച്ചത്.
156.51 കോടി രൂപയാണ് സ്റ്റേഷന്റെ വരുമാനം. 46.43 റിസർവ്ഡ് യാത്രക്കാരും 49.45 അണ്റിസർവ്ഡ് യാത്രക്കാരുമടക്കം 96.29 ലക്ഷം പേരാണ് യാത്ര തുടങ്ങാൻ യശ്വന്ത്പുർ സ്റ്റേഷൻ ഉപയോഗിച്ചത്. എസ്.എം.വി.ടി സ്റ്റേഷൻ 31.25 റിസർവ്ഡും 13.23 അണ്റിസർവ്ഡുമടക്കം 44.49 ലക്ഷം യാത്രക്കാരില്‍നിന്നാണ് 456.31 കോടി രൂപ വരുമാനം നേടിയത്. 9.30 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലെങ്കിലും വരുമാനത്തില്‍ 3337.66 കോടി രൂപയുമായി ന്യൂഡല്‍ഹി സ്റ്റേഷനാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്
ഓണാശംസ നേര്‍ന്ന് ദളപതി പെട്ടു;നേരിട്ടത് ട്രോളും വിമര്‍ശനവും
ദളപതി 69 എന്ന ചിത്രത്തിന് ശേഷം വിജയ് സിനിമയില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമായതിനാല്‍ ആരാധകർക്കിടയില്‍ ഈ ചിത്രത്തിനായുള്ള ആകാംക്ഷയും ഏറെയാണ്.ദളപതി 69” 2025 ഒക്ടോബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ സിനിമ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് വിജയ് പദ്ധതിയിടുന്നത്. ഇതിനായി തമിഴ്നാട് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം ഈ വർഷം ആരംഭിച്ചിട്ടുണ്ട്.
2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ടിവികെ പാര്‍ട്ടിയുമായി മത്സരിക്കാൻ തീരുമാനിച്ച നടൻ അതിനായുള്ള അനുബന്ധ തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. അടുത്തിടെ പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്തു, പാർട്ടി പതാകയും പാർട്ടി ഗാനവും വിജയ് അവതരിപ്പിച്ചിരുന്നു. ആദ്യ പാർട്ടി സമ്മേളനം വില്ലുപുരത്ത് ഉടൻ നടത്താനുള്ള ആലോചനയിലാണ് പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം മലയാളികളുടെ പ്രധാന ആഘോഷമായ ഓണത്തിന് ആശംസകള്‍ നേർന്ന് വിജയ് എക്സില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചത്.എന്നാല്‍ പിന്നാലെ ഇതിനെതിരെ ട്രോളുകള്‍ വന്നു.തമിഴ്നാട്ടില്‍ വ്യാപകമായി ആഘോഷിക്കുന്ന വിനായക ചതുര്‍ദ്ദി, തമിഴ് പുത്താണ്ട് എന്നീ സന്ദര്‍ഭങ്ങളില്‍ വിജയ് ഇത്തരം ആശംസ നേര്‍ന്നില്ലെന്നാണ് പലരും ചൂണ്ടികാട്ടിയത്. പാര്‍ട്ടിയുടെ പേരില്‍ തമിഴ് വച്ചിട്ട് അവരുടെ ആഘോഷങ്ങള്‍ക്ക് വിജയ് പ്രധാന്യം നല്‍കുന്നില്ലെ എന്ന് ചോദിച്ചവരും ഉണ്ട്. എന്തായാലും വിജയ് ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.