കർണാടകയില്‍ കഴിഞ്ഞ മാർച്ച് ഒന്നിനും മേയ് 31നുമിടക്ക് ലഭിച്ചത് ശരാശരിയേക്കാള്‍ 31 ശതമാനം അധിക മഴ.സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സീസണില്‍ മഴ 25 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബർ 10 വരെയായി ശരാശരി 6.6 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. ‘ലാ നിന’ പ്രതിഭാസംമൂലം വടക്കുകിഴക്കൻ മണ്‍സൂണിലും അധിക മഴ ലഭിക്കുമെന്നും ഇത് ഡിസംബർ അവസാനം വരെ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.
തുമകൂരു, ബെളഗാവി, ദാവൻഗരെ എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അധിക മഴ ലഭിച്ചത്. വേനല്‍ മഴയില്‍ സംസ്ഥാനത്ത് വ്യാപക കൃഷിനാശമുണ്ടായിരുന്നു
ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിയുമായി കേന്ദ്രം
ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.രണ്ട് വർഷത്തേക്ക് 10,900 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി ഇലക്‌ട്രിക് ഡ്രൈവ് റെവല്യൂഷൻ (പി.എം ഇ ഡ്രൈവ്) എന്നാണ് പദ്ധതിയുടെ പേര്. ഇതോടൊപ്പം പി.എം ഇ-ബസ് പദ്ധതിക്ക് 3435 കോടിയും അനുവദിച്ചിട്ടുണ്ട്.ഇലക്ടിക് ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ആംബുലൻസുകള്‍, ട്രക്കുകള്‍, മറ്റ് വൈദ്യുതി വാഹനങ്ങള്‍ (ഇ.വികള്‍) എന്നിവയ്ക്ക് 3,679 കോടി രൂപയുടെ സബ്‌സിഡി അടക്കമാണ് പദ്ധതി.
24.79 ലക്ഷം ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 3.16 ലക്ഷം മുചക്ര വാഹനങ്ങള്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. അതേസമയം, ഇലക്‌ട്രിക് കാറുകള്‍, ഹൈബ്രിഡ് കാറുകള്‍ എന്നിവക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കില്ല. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതുപ്രകാരം രാജ്യത്തുടനീളം ഇലക്‌ട്രിക് കാറുകള്‍ക്കായി 22,100 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇലക്‌ട്രിക് ബസുകള്‍ക്കായി 1800ഉം ഇരുചക്ര വാഹനങ്ങള്‍ക്കായി 48,400ഉം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
2000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പൊതുഗതാഗതത്തിനായി 14,028 ഇ-ബസുകള്‍ വാങ്ങുന്നതിനായി 4391 കോടി രൂപ വകയിരുത്തി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ വൻ നഗരങ്ങളില്‍ ഇലക്‌ട്രിക് ബസുകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തും. ഹൈബ്രിഡ് ആംബുലൻസുകള്‍ക്ക് 500 കോടിയും അനുവദിച്ചിട്ടുണ്ട്. ഇലക്‌ട്രിക് പദ്ധതികളുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ആധാർ അധിഷ്ഠിത ഇ-വൗച്ചർ കൊണ്ടുവരും. വാഹനം വാങ്ങുമ്ബോള്‍ മൊബൈല്‍ ഫോണില്‍ വൗച്ചർ ലഭിക്കും.