Home Uncategorized ബെംഗളൂരു: തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ സിമന്റ് ഗോഡൗണില്‍ കണ്ടെത്തി, യുവാവ് അറസ്റ്റില്‍

ബെംഗളൂരു: തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ സിമന്റ് ഗോഡൗണില്‍ കണ്ടെത്തി, യുവാവ് അറസ്റ്റില്‍

ബെംഗളൂരു: രാമനഗരയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ സമീപത്തെ സിമന്റ് ഗോഡൗണില്‍ കണ്ടെത്തി.വായ ടേപ്പുകൊണ്ട് ഒട്ടിച്ചും കൈകാലുകള്‍ കെട്ടിയ നിലയിലുമായിരുന്നു കുട്ടി. സംഭവത്തില്‍ പ്രദേശത്തെ പെയിന്റിങ് ജോലിക്കാരനായ ദര്‍ശനെ(22)അറസ്റ്റു ചെയ്തു.രാമനഗരയിലെ ചാമുണ്ഡിപുര ലേ ഔട്ടില്‍ ഞായറാഴ്ച ഗണേശചതുര്‍ഥി ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായുള്ള ഗണേശ പ്പന്തലില്‍നിന്നാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. രണ്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം.

മയക്കുമരുന്നു വാങ്ങാന്‍ പണമുണ്ടാക്കാനായിരുന്നു ഇതെന്നും പോലീസ് അറിയിച്ചു.മയക്കുമരുന്നിന് അടിമയാണ് ഇയാളെന്നാണ് വിവരം. കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തില്‍ തിരച്ചിലിനിറങ്ങിയ പ്രദേശവാസികളാണ് ഗണേശപ്പന്തലിന് 700 മീറ്ററോളം അകലെയുള്ള സിമന്റ് ഗോഡൗണില്‍ കുട്ടിയെ കണ്ടെത്തിയത്.

വാങ്ങി ദിവസങ്ങള്‍ക്കകം വണ്ടി കേടായി, സര്‍വീസിനെടുത്തില്ല; ഒല ഷോറൂമിന് തീയിട്ട് യുവാവ്

ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയുടെ ഷോറൂമിന് തീവെച്ച്‌ യുവാവ്. ബെംഗളൂരുവിലെ കലബുര്‍ഗിയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഒല സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സര്‍വീസ് ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാനായില്ലെന്നും ആരോപിച്ച്‌ 26 കാരനായ മുഹമ്മദ് നദീം ആണ് ഷോറൂമിന് തീവെച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.മെക്കാനിക്കായ മുഹമ്മദ് നദീം കഴിഞ്ഞ മാസമാണ് ഒല ഇ- സ്‌കൂട്ടര്‍ വാങ്ങുന്നത്. ഒന്നര ലക്ഷം രൂപയോളം ഇതിനായി ചെലവാക്കിയിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂട്ടറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം സര്‍വീസിനായി തിരികെ കൊണ്ടുവന്നു. വാഹനത്തിലും ബാറ്ററിയിലും തകരാറുകള്‍ പ്രകടമാവുകയും വണ്ടിയുടെ ശബ്ദം മാറുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ ഷോറൂം സന്ദര്‍ശിച്ചെങ്കിലും നദീമിന്റെ പരാതികള്‍ പരിഹരിക്കപ്പെട്ടില്ല. ചൊവ്വാഴ്ച വീണ്ടും മുഹമ്മദ് നദീം ഷോറൂമിലെത്തി. എന്നാല്‍ ഷോറൂം അധികൃതര്‍ നിലപാടില്‍ ഉറച്ച്‌ നിന്നു. ഇതോടെ നദീമും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. ഇതിനു പിന്നാലെ നദീം പെട്രോള്‍ ഒഴിച്ച്‌ ഷോറൂം കത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ആറ് വാഹനങ്ങളും ഷോറൂമിലെ കമ്ബ്യൂട്ടര്‍ സംവിധാനങ്ങളും നദീമിന്റെ ആക്രമണത്തില്‍ കത്തിനശിച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ തീപിടുത്തത്തില്‍ ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൂട്ടല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു നേരത്തെ ആളുകള്‍ സംശയിച്ചിരുന്നത്.എന്നാല്‍, തീയിട്ടതില്‍ നദീമിന്റെ പങ്ക് പുറത്തുവന്നതോടെ 26 കാരനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒന്നാം നമ്ബര്‍ ഇ-സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്‌ട്രിക്കിന്റെ സേവനത്തെച്ചൊല്ലി ജനരോഷം ഉയരുന്നതിനിടെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്.

വില്‍പ്പന കുതിച്ചുയരുമ്ബോഴും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് വ്യാപകമായ പരാതികള്‍ ഒലയ്ക്കെതിരെ ഉയരുന്നുണ്ട്. ഒല സര്‍വീസ് സെന്ററുകള്‍ കാര്യമായ പിന്നാക്കാവസ്ഥ നേരിടുന്നുണ്ടെന്നും പരാതികളുടെ അളവ് കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും നിരവധി മെക്കാനിക്കുകള്‍ പറയുന്നു. ഒലയുടെ വെബ്സൈറ്റ് പ്രകാരം ഇന്ത്യയിലുടനീളം 431 സര്‍വീസ് സ്റ്റേഷനുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group