Home Featured ബംഗളൂരു: ഒരു മാസം മുമ്ബ് വാങ്ങിയ സ്‌കൂട്ടറിന് എപ്പോഴും തകരാര്‍; ഷോറൂമിന് തീയിട്ട് യുവാവ് ; അറസ്റ്റ്

ബംഗളൂരു: ഒരു മാസം മുമ്ബ് വാങ്ങിയ സ്‌കൂട്ടറിന് എപ്പോഴും തകരാര്‍; ഷോറൂമിന് തീയിട്ട് യുവാവ് ; അറസ്റ്റ്

ബംഗളൂരു: ഒരു മാസം മുമ്ബ് വാങ്ങിയ സ്‌കൂട്ടർ ഇടക്കിടെ തകരാറിലാവുന്നതിനെ തുടർന്ന് പേരില്‍ ഷോറൂമിന് തീയിട്ട് 26കാരൻ.കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഷോറൂമില്‍ നിന്നും ഒല ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയതിന് ശേഷം മതിയായ കസ്റ്റമർ സപ്പോർട്ട് ലഭിക്കാത്തതില്‍ പ്രകോപിതനായി മുഹമ്മദ് നദീം എന്ന യുവാവാണ് അക്രമം നടത്തിയത്. തീപിടുത്തത്തില്‍ ആറ് വാഹനങ്ങളും കംപ്യൂട്ടറുകളും കത്തി നശിച്ചു.ഒരു മാസം മുമ്ബാണ് 1.4 ലക്ഷം രൂപയ്ക്ക് മുഹമ്മദ് നദീം ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയത്. എന്നാല്‍, സ്‌കൂട്ടർ വാങ്ങി രണ്ട് ദിവസമായപ്പോഴേക്കും വാഹനത്തില്‍ നിന്നും ശബ്ദവും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിത്തുടങ്ങി.

വാഹനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി പലതവണ ഷോറൂമിലെത്തിയെങ്കിലും അവർ യുവാവിന്റെ പരാതി വേണ്ടവിധം പരിഹരിച്ചില്ല. ഇതാണ് യുവാവ് പ്രകോപിതനായത്.ചൊവ്വാഴ്ച്ച ഷോറൂമിലെത്തിയ ഇയാള്‍ കസ്റ്റമർ എക്‌സിക്യൂട്ടീവുകളുമായി വലിയ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ, ഇയാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഷോറൂമിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു.

തീപിടുത്തത്തില്‍ ഷോറും മുഴുവൻ കത്തി നശിച്ചു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസില്‍, മുഹമ്മദ് നദീമിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ഭക്ഷണത്തിന്‍റെ ബില്ല് ചോദിച്ച ഹോട്ടല്‍ ജീവനക്കാരനെ കാറില്‍ വലിച്ചിഴച്ചത് 1 കിലോമീറ്ററോളം, മര്‍ദ്ദിച്ച്‌ പണവും തട്ടി

കഴിച്ച ഭക്ഷണത്തിന്‍റെ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിന് ഹോട്ടല്‍ ജീവനക്കാരനോട് കൊടും ക്രൂരത. ബില്ലുമായെത്തിയ വെയ്റ്ററെ കാറിന്‍റെ ഡോറില്‍ തൂക്കിയിട്ട് യുവാക്കള്‍ ചീറിപ്പാഞ്ഞത് ഒരു കിലോമീറ്ററിലധികം.ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിത്തി യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച്‌ പണവും തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ ജില്ലയിലെ മെഹ്‌കർ-പണ്ഡർപൂർ പാല്‍ഖി ഹൈവേയിലെ റോഡരികിലുള്ള ഹോട്ടലിലാണ് സംഭവം.കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കാറിലെത്തിയ മൂന്നംഗ സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്.

കാർ ഹോട്ടലിന് പുറത്തിട്ട് യുവാക്കള്‍ ഭക്ഷണം കഴിച്ചു. കൈ കഴുകി മടങ്ങവേ വെയ്റ്റർ ബില്ലുമായെത്തി പണമടക്കാൻ ആവശ്യപ്പെട്ടു. തങ്ങള്‍ കാറിലുണ്ടാകുമെന്നും യുപിഐ ക്യുആർ കോഡ് സ്കാനർ കാറിനടുത്തേക്ക് കൊണ്ടുവരാൻ യുവാക്കള്‍ വെയിറ്ററോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹോട്ടലിലെത്തിയ മൂന്ന് പേരും ഭക്ഷണം കഴിച്ച്‌ കാറില്‍ കയറിയതോടെ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവ് വേഗത്തില്‍ കാർ മുന്നോട്ടെടുത്തു. ഇവരെ തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ കാറിന്‍റെ ഡോറില്‍ തൂക്കിയിട്ടാണ് കാർ പാഞ്ഞത്.

ഏകദേശം ഒരു കിലോമീറ്ററോളം ഹോട്ടല്‍ ജീവനക്കാരനെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിയും മർദ്ദിച്ച്‌ അവശനാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന 11500 രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.ഒരു രാത്രി മുഴുവൻ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരനെ കാറില്‍ പൂട്ടിയിട്ടു. പിന്നീട് ഞായറാഴ്ച രാവിലെയാണ് വിട്ടയച്ചത്. തുടർന്ന് ഹോട്ടല്‍ ജീവനക്കാരൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിന് മുന്നില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും യുവാവിനെ കാറില്‍ വലിച്ചിഴച്ച്‌ കൊണ്ട് പോകുന്നതും ഒരു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു ക്യാമറയില്‍ കാറിന്‍റെ ഡോർ തുറന്നിട്ട് ഹോട്ടല്‍ ജീവനക്കാരനെ കൊണ്ടുപോകുന്നതും കാണാം. വീഡിയോ പരിശോധിച്ച്‌ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group