Home Featured അബദ്ധത്തിൽ ഗണേശ വിഗ്രഹത്തോടൊപ്പം നാല് ലക്ഷം രൂപയുടെ സ്വര്‍ണമാലയും ഒഴുക്കി ബംഗളൂരു ദമ്ബതികള്‍

അബദ്ധത്തിൽ ഗണേശ വിഗ്രഹത്തോടൊപ്പം നാല് ലക്ഷം രൂപയുടെ സ്വര്‍ണമാലയും ഒഴുക്കി ബംഗളൂരു ദമ്ബതികള്‍

ബംഗളൂരു: ഗണേശ വിഗ്രഹത്തിനൊപ്പം നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ മാലയും മൊബെെല്‍ ടാങ്കില്‍ നിക്ഷേപിച്ച്‌ ദമ്ബതികള്‍.അബദ്ധം മനസിലായതിന് പിന്നാലെ 10 മണിക്കൂർ നീണ്ട തെരച്ചിലിലാണ് മാല കണ്ടെത്തിയത്. കർണാടക വിജയനഗറിലെ ദാസറഹള്ളിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയാണ് മാല ലഭിച്ചത്.രാമയ്യ – ഉമാദേവി ദമ്ബതികള്‍ അവരുടെ ഗണേശ വിഗ്രഹത്തിന് നാല് ലക്ഷം രൂപയുടെ സ്വർണമാല ധരിപ്പിച്ചിരുന്നു.

ശേഷം വിഗ്രഹം പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചു. എന്നാല്‍ വിഗ്രഹം നിമജ്ജനം (വെള്ളത്തില്‍ മുക്കിയപ്പോള്‍) ചെയ്തപ്പോള്‍ മാല മാറ്റുന്ന കാര്യം മറന്നുപോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ദമ്ബതികള്‍ക്ക് മാലയുടെ കാര്യം ഓർമ വന്നത്.വേഗം തിരിച്ച്‌ മൊബെെല്‍ ടാങ്കിന്റെ അടുത്തേക്ക് പോയി. എന്നാല്‍ ടാങ്കില്‍ നിരവധി ഗണേശ വിഗ്രഹങ്ങളും ഉണ്ടായിരുന്നു. പിന്നാലെ ദമ്ബതികള്‍ പൊലീസിന്റെ സഹായം തേടി. അവസാനം ടാങ്കിലെ മുഴുവൻ വെള്ളവും പമ്ബ് ചെയ്ത് കളഞ്ഞ ശേഷമാണ് മാല കണ്ടെത്തിയത്.

ഹോട്ടലില്‍ നിന്നും കിട്ടിയ ഉഴുന്നുവടയില്‍ ബ്ലേഡ്; കഴിക്കുന്നതിനിടെ 17- കാരിയുടെ പല്ലിലെ കമ്ബിയില്‍ കുടുങ്ങി

തിരുവനന്തപുരത്ത് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ബ്ലേഡ് കണ്ടെത്തി. വെണ്‍പാലവട്ടം കുമാർ സെൻ്ററില്‍ നിന്നും പാലോട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.പാലോട് സ്വദേശിയായ അനീഷ് 17 വയസ്സുള്ള മകള്‍ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെണ്‍പാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററില്‍ കയറുകയായിരുന്നു.തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്.

മകള്‍ സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്ബിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസിലും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group