Home Featured ഓണക്കാല അവധി:60 സ്പെഷൽ സർവീസുമായി കർണാടക ആർ.ടി.സി

ഓണക്കാല അവധി:60 സ്പെഷൽ സർവീസുമായി കർണാടക ആർ.ടി.സി

ഓണക്കാല അവധിയോടനുബന്ധിച്ച്‌ സ്പെഷല്‍ സർവിസുകളുമായി കർണാടക ആർ.ടി.സി. ബംഗളൂരുവില്‍നിന്നും മൈസൂരുവില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി വ്യാഴം, വെള്ളി ദിവസങ്ങളിലായി 60 അധിക സർവിസുകളാണ് പ്രഖ്യാപിച്ചത്.ബംഗളൂരുവില്‍നിന്ന് എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവിസ് വീതവും കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്കും മൈസൂരുവില്‍നിന്ന് എറണാകുളത്തേക്കും രണ്ട് സർവിസ് വീതവുമാണ് വ്യാഴാഴ്ചയിലെ സ്പെഷല്‍ സർവിസുകള്‍. ഏറ്റവും കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്ന വെള്ളിയാഴ്ചയാണ് ബാക്കി 50 സ്പെഷല്‍ സർവിസുകളുള്ളത്.

ബംഗളൂരുവില്‍നിന്നും എറണാകുളത്തേക്ക് ഒമ്ബത്, കണ്ണൂർ-11, കോട്ടയം-രണ്ട്, കോഴിക്കോട്-എട്ട്, മൂന്നാർ-ഒന്ന്, പാലക്കാട്-ആറ്, തൃശൂർ-ഒമ്ബത്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയും മൈസൂരുവില്‍നിന്ന് എറണാകുളത്തേക്ക് മൂന്ന് വീതവുമാണ് വെള്ളിയാഴ്ചയിലെ സ്പെഷല്‍ സർവിസുകളുടെ എണ്ണം. ടിക്കറ്റുകള്‍ www.ksrtc.in എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. കേരള ആർ.ടി.സി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി 75ഓളം സ്പെഷല്‍ സർവിസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവയിലെല്ലാം റിസർവേഷൻ പൂർത്തിയായതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു

ഷെയര്‍ ട്രേഡിങ് സൈബര്‍ തട്ടിപ്പ്; ആര്‍മി ഡോക്ടര്‍ക്ക് നഷ്ടം 1.2 കോടി

പൂനെയില്‍ സേവനമനുഷ്ഠിക്കുന്ന സൈനിക ഡോക്ടർക്ക് ഓണ്‍ലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പില്‍ 1.2 കോടി രൂപ നഷ്ടപ്പെട്ടു.10 കോടിയോളം രൂപ തിരിച്ചുലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഡോക്‌ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെ സിറ്റി പൊലീസിൻ്റെ സൈബർ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തനിക്ക് ലഭിച്ച ഒരു ലിങ്ക് വഴി പരാതിക്കാരൻ ജൂലൈ പകുതിയോടെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേർന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഈ ഗ്രൂപ്പില്‍, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളില്‍ ഉയർന്ന വരുമാനം നേടുന്നതിനുള്ള വിവിധ മാർഗങ്ങള്‍ അഡ്മിനുകള്‍ ചർച്ച ചെയ്തു.

പിന്നീട് ഷെയർ ട്രേഡിംഗിനായി ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നാല്‍ ഇത് ഒരു തട്ടിപ്പ് പ്ലാറ്റ്‌ഫോമാണെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. ആപ്ലിക്കേഷനില്‍ ലോഗിൻ ചെയ്ത ശേഷം, ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ ഒന്നിലധികം ട്രാൻസ്ഫറുകള്‍ നടത്തി. 40 ദിവസത്തോളം 35 തവണകളിലായി 1.22 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ഈ സമയം അദ്ദേഹം 10.26 കോടി രൂപ നേടിയെന്ന് വ്യാജആപ്പ് വെളിപ്പെടുത്തി.

ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍, ലാഭത്തിൻ്റെ അഞ്ച് ശതമാനം (45 ലക്ഷം രൂപ) നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വരുമാനം മരവിപ്പിക്കുമെന്നും സന്ദേശം ലഭിച്ചു. ഇത് നല്‍കാൻ വിസമ്മതിച്ച ഡോക്ടർ പ്ലാറ്റ്ഫോമിൻ്റെ വിലാസം ഗ്രൂപ്പ് അഡ്മിൻമാരോട് ആവശ്യപ്പെട്ടു. അവർ ന്യൂഡല്‍ഹിയിലെ ഒരു അഡ്രസ് അദ്ദേഹത്തിന് നല്‍കി. ഇത് പരിശോധിച്ചപ്പോഴാണ് ആ വിലാസത്തില്‍ നിന്ന് അത്തരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നില്ലെന്നും താൻ കബളിപ്പിക്കപ്പെട്ടതായും മനസ്സിലായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group