ബെംഗളൂരു : കർണാടകത്തിൽ ഒരു വന്ദേഭാരത് സർവീസുകൂടി വരുന്നു.ഹുബ്ബള്ളിയിൽനിന്ന് പുണെക്കാണ് പുതിയ വന്ദേഭാരത് സർവീസ് വരുന്നത്.സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15-ന്ത്ധാർഖണ്ഡിലെ ജംഷേദ് പുരിൽ നിന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായിഉദ്ഘാടനം ചെയ്യും. ബുധനാഴ്‌ച ഇതിന്റെ പരീക്ഷണ ഓട്ടം നടക്കും. വാണിജ്യ സർവീസ് എന്നുതുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതേസമയം സമയ ക്രമം തീരുമാനിച്ചിട്ടുണ്ട്..ഹുബ്ബള്ളിയിൽനിന്നും രാവിലെ അഞ്ചിന്പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് പുണെയിലെത്തിച്ചേരും. തിരിച്ച് 2.30-ന്പുണെയിൽനിന്ന് പുറപ്പെട്ട് രാത്രി 10-ന് ഹുബ്ബള്ളിയിലെത്തുമെന്ന് സെൻട്രൽ റെയിൽവേ പുണെ ഡിവിഷൻ അറിയിച്ചു.
മറിഞ്ഞ ഓട്ടോ ഉയര്‍ത്തിപ്പിടിച്ച് മാതാവിനെ രക്ഷിച്ച് ഏഴാം ക്ലാസുകാരി
പാത മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് വീണ മാതാവിനെ രക്ഷിച്ച ഏഴാം ക്ലാസ് വിദ്യാർഥിനി വൈഭവിക്ക് അനുമോദനം അറിയിച്ച് മുഖ്യമന്ത്രിയും.മറിഞ്ഞ ഓട്ടോ ഉയർത്തിപ്പിടിച്ച് മാതാവിനെ പുറത്തെടുത്ത് വൈഭവി ആശുപത്രിയില്‍ എത്തിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ അനുമോദിച്ച് ട്വീറ്റ് ചെയ്തത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാമനഗരയില്‍ ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വൈഭവിയെ കൊണ്ടുപോവാൻ വരുകയായിരുന്നു മാതാവ് രേവതി.
അപകടം കണ്ടയുടൻ തന്റെ പരമാവധി ശക്തി ഉപയോഗിച്ച് ഓട്ടോറിക്ഷ ഉയർത്തിപ്പിടിച്ച്, ഞെരിയുകയായിരുന്ന മാതാവിനെ രക്ഷിച്ചു. കാഴ്ചക്കാരിലധികവും രംഗം വിഡിയോയില്‍ പകർത്താൻ ശ്രദ്ധിച്ചപ്പോള്‍ ഏതാനും പേർ വൈഭവിയുടെ സഹായത്തിനെത്തി. നട്ടെല്ലിന് ക്ഷതമേറ്റ മാതാവ് രേവതി സൂറത്ത്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മനഃസാന്നിധ്യത്തേയും ധൈര്യത്തേയും അനുമോദിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
”അപകടം കണ്ടവർ രക്ഷാപ്രവർത്തനത്തിന് പകരം രംഗം അവരവരുടെ ഫോണില്‍ വിഡിയോ എടുക്കുന്നതാണ് ഞാൻ മാധ്യമങ്ങളില്‍ കണ്ടത്. ഭാവിയെക്കുറിച്ച് ആശങ്കയുണർത്തുന്ന വളരെ മോശം പ്രവണതയാണിത്. ഓരോ നിമിഷവും നിർണായകമാവുന്ന വാഹനാപകടം, തീപിടിത്തം, ഹൃദയാഘാതം തുടങ്ങിയ സന്ദർഭങ്ങളില്‍ മാനവികത എങ്ങനെ ഉണർന്നുപ്രവർത്തിക്കണം എന്നതിന് ഉദാത്ത മാതൃകയാണ് ഈ പെണ്‍കുട്ടി” -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.