Home Featured ചാരിത്ര്യത്തില്‍ സംശയം; പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി

ചാരിത്ര്യത്തില്‍ സംശയം; പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി

മംഗളൂരു: യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി. കൊപ്പാള കുകനൂർ താലൂക്കിലെ അറകേരി ഗ്രാമത്തിലാണ് സംഭവം.ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്. ഭർത്താവ് ദേവരെഡ്ഡപ്പ ഭാവിക്കട്ടിയെയും(32) പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.ചാരിത്ര്യത്തില്‍ സംശയിച്ച്‌ ശനിയാഴ്ച അർധരാത്രിയാണ് കൊല നടത്തിയതെന്ന് കുകനൂർ പൊലീസ് പറഞ്ഞു. രാത്രി തന്നെ പിതാവ് മല്ലറഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരൻ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

വ്യാജ ഡോക്ടര്‍ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; ബിഹാറില്‍ 15കാരൻ മരിച്ചു

ബിഹാറിലെ സരണില്‍ വ്യാജ ഡോക്ടർ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് 15കാരൻ മരിച്ചു.വീട്ടുക്കാരുടെ സമ്മതമില്ലാതെയാണ് കുട്ടിക്ക് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ സ്ഥിതി വഷളായപ്പോള്‍ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണപ്പടുകയായിരുന്നു. ‘ഡോക്ടറും’ കൂടെയുള്ള മറ്റുള്ളവരും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായി കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

പലതവണ ഛർദ്ദിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഛർദ്ദി നിലച്ചിട്ടും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുകയായിരുന്നു. യൂട്യൂബില്‍ വിഡിയോകള്‍ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് മകൻ മരണപ്പെട്ടതായും പിതാവ് പറഞ്ഞു.ഡോക്ടർക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വ്യാജ ഡോക്ടര്‍ ആണെന്ന് കരുതുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group