ബെംഗളുരു നഗരം ഓണത്തിരക്കുകളിലേക്ക് എത്തി. ഒരു ഭാഗത്ത് ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നവരും മറുവശത്ത് ബാംഗ്ലൂരില്‍ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്നവരുമാണുള്ളത്.നാട്ടില്‍ പോകാതെ ബാംഗ്ലൂരില്‍ നില്‍ക്കുന്നവർക്ക് ഓണാഘോഷങ്ങള്‍ക്കും സദ്യയ്ക്കും ഒരു കുറവും വരരുതെന്ന വാശിയിലാണ് ബെംഗളുരു എന്ന് പറയേണ്ടി വരും. കാരണം അത്രയും വലിയ ഒരുക്കങ്ങളാണ് ഓണക്കാലത്തിനായി ഇവിടെ നടക്കുന്നത്.ഹോട്ടലുകള്‍. സംഘടനകള്‍, റസിഡൻസ് അസോസിയേഷനുകള്‍ എന്നിങ്ങനെ ഓണാഘോഷം സജീവമാാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.
ഓണത്തിന് സദ്യയില്ലെങ്കില്‍ പിന്നെ എന്ത് ആഘോഷം. പത്തിരുപത് കൂട്ടം കറികളും കുറഞ്ഞ് രണ്ട് പായസവും ഒക്കെയായി വമ്ബൻ സദ്യകളും ഓണദിവസങ്ങളില്‍ ബാംഗ്ലൂരില്‍ ഒരുക്കുന്നു. ഏറ്റവും മികച്ച, രുചികരമായ സദ്യ വിളമ്ബാനും നാട്ടിലെ ഓണത്തിന്‍റെ രുചികള്‍ ബാംഗ്ലൂരുകാര്‌ക്ക് നല്കാനുമായി ഹോട്ടലുകളും കാറ്ററിങ് കമ്ബനികളും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ അത്തം മുതല്‍ ഓണസദ്യയും വിളമ്ബിത്തുടങ്ങി. ഇതാ ഈ ഓണക്കാലത്ത് ഓണസദ്യ ഒരുക്കുന്ന ബാംഗ്ലൂരിലെ ചില ഹോട്ടലുകള്‍ പരിചയപ്പെടാം.
കേരളാ പവലിയൻ:ബെംഗളുരുവില്‍ കേരളാ പവലിയൻ റസ്റ്റോറന്‍റ് അവരുടെ ഡോംലൂർ, ഇന്ദിരാനഗർ, എംജി റോഡ് എന്നീ റസ്റ്റോറന്‍റുകളില്‍ 23 വിഭവങ്ങളടങ്ങിയ ഓണസദ്യ ഒരുക്കുന്നു. ഡൈൻ ഇന്നിന് 599 രൂപയും മൂന്ന് പേർക്കുള്ള സദ്യ ടേക്ക് എവേയ്ക്ക് 1999 രൂപയുമാണ് നിരക്ക്. ഒരു ലിറ്റർ പായസം 450 രൂപയ്ക്ക് ലഭിക്കും. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണസദ്യ ലഭ്യമാക്കുന്നത്. സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകിട്ട്5.00 മണി വരെ മുൻകൂട്ടി ബുക്കിങ് നടത്താം. ബുക്ക് ചെയ്യുവാൻ 9738319216, 8147812267, 62388363048 എന്നീ നമ്ബറുകളില്‍ ബുക്കിങ് നടത്താം.
ബൈത്തോ റസ്റ്റോറന്‍റ്‘:23 കൂട്ടം വിഭവങ്ങളും രണ്ട് പായസവും അടങ്ങിയ ഗംഭീര ഓണസദ്യയാണ് നാഗസാന്ദ്രയിലെ ബൈത്തോ റസ്റ്റോറന്‍റ് ഒരുക്കുന്നത്. 489 രൂപയാണ് സദ്യയുടെ നിരക്ക്, സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകിട്ട് 5.00 മണി വരെ മുൻകൂട്ടി ബുക്കിങ് നടത്താം. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണസദ്യ. ഫോണ്‍: 7892817171, 9110631313 . ടേക്ക് എവേ സൗകര്യവും ലഭ്യമാണ്.
കേരളാ ഫുഡ് കോർട്ട്ഇലയടക്കം 22 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് HAL വിനായക നഗറിലെ കേരളാ ഫുഡ് കോർട്ട് ഒരുക്കുന്നത്. 350 രൂപയാണ് സദ്യയുടെ നിരക്ക്. അഞ്ച് പേർക്കുള്ള ഫാമിലി പാക്ക് സദ്യ 1500 രൂപയ്ക്ക് ലഭിക്കും. , സെപ്റ്റംബർ 13 വെള്ളിയാഴ്ച വരെ മുൻകൂട്ടി ബുക്കിങ് നടത്താം. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണസദ്യ. ഫോണ്‍- 8848557276
അമ്മച്ചിയുടെ കൈപ്പുണ്യം:ബെംഗളുരു മുഗലുർ അംബേദ്കർ റോഡില്‍ സ്നേഹദാൻ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന അമ്മച്ചിയുടെ കൈപ്പുണ്യം റസ്റ്റോറന്റില്‍ ഓണസദ്യ ബുക്കിങ് തുടങ്ങി. ടാക്സ് അടക്കം 400 രൂപയാണ് ഒരു സദ്യയുടെ നിരക്ക്. ഫോണ്‍- 9447647123, 9446379550, 9645577143
ബേക്കല്‍ റസ്റ്റോറന്‍റ്: ജെബി നഗർ മെയിൻ റോഡില്‍ സ്ഥിതി ചെയ്യുന്ന ബേക്കല്‍ റസ്റ്റോറന്‍റ് 25 വിഭവങ്ങളടങ്ങുന്ന ഇല സദ്യ ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് 4.00 മണി വരെയാണ് സദ്യ വിളമ്ബുന്നത്. 600 രൂപയാണ് സദ്യയുടെ നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 50 രൂപ കിഴിവുണ്ട്. ഡൈൻ ഇന്നും ടേക്ക് എവേയും ലഭ്യമാണ്. ഫോണ്‍- 8296185891, 725959147
കല്ലൂസ് റസ്റ്റോറന്‍റ്: ശിവാജി നഗർ കൊമേഷ്യല്‍ സ്ട്രീറ്റില് ഡിസപെൻസറി റോഡില്‍ ബിബിഎംപി ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന കല്ലൂസ് റസ്റ്റോറന്‍റില്‍ ഓണസദ്യ ബുക്കിങ് തുടങ്ങി. 299 രൂപയാണ് സദ്യയുടെ നിരക്ക്. ഡൈന്‍ ഇൻ സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. 13-ാം തിയതി വരെ സദ്യ ബുക്കിങ് നടത്താം.
കാലിക്കറ്റ് റസ്റ്റോറന്‍റ്എംഎസ് പാളയ ഹില്‍സൈഡ് മെഡോസില്‍ 80 ഫീറ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് റസ്റ്റോറന്‍റ് ബൈ ജോസ് കഫേ ഇത്തവണ 27 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഒരുക്കുന്നത്. 200 രൂപയാണ് നിരക്ക്. 9480669597
ശാന്തി ഭവൻ കേരളാ മെസ്ഹൊസൂരിലെ ശാന്തി ഭവൻ കേരളാ മെസ് ഓണസദ്യ ഒരുക്കുന്നു. സെപ്റ്റംബർ 15 ഞായറാഴ്ച സദ്യ ലഭിക്കും. ഒരു സദ്യയ്ക്ക് 350 രൂപയാണ് നിരക്ക്. ഫോണ്‍ 9789132341
കപ്പ ചക്ക കാന്താരി:കോറമംഗള സെൻ്റ് ജോണ്‍സ് ഓഡിറ്റോറിയം ജോണ്‍ നഗറിലെ കപ്പ ചക്ക കാന്താരിഓണസദ്യ ഒരുക്കുന്നു. സെപ്റ്റംബര‍് 15 ന് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെ സദ്യ വിളമ്ബും,
ഏഞ്ചല്‍സ് കിച്ചണ്‍:വൈറ്റ്ഫീല്‍ഡ് ചന്നസാന്ദ്ര ഗ്രീന്‍ സിറ്റി നാഗോണ്ടഹള്ളി റോഡിലെ ഏഞ്ചല്‍സ് കിച്ചണ്‍ സെപ്റ്റംബർ 15 രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 2.00 മണണി വരെ ഓണസദ്യ ഒരുക്കുന്നു. 499 രൂപയാണ് നിരക്ക്. പാഴ്സല്‍ സൗകര്യം മാത്രമാണ് ഉള്ളത്. ഡൈൻ ഇൻ സൗകര്യം ഉണ്ടായിരിക്കില്ല,. ഫോണ്‍- 9902132124, 8123241787