രണ്ട് ദിവസം മുമ്ബ് വിവാഹിതയായ നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു.ദേശീയപാതയില്‍ തലപ്പാടിയില്‍ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. പെർണയ്ക്കടുത്ത ഒദ്യഡഗയ സ്വദേശിയായ അനീഷ് കൃഷ്ണയുടെ മാനസയാണ് മരിച്ചത്. അനീഷ് കൃഷ്ണയെ മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ആള്‍ടോ കാർ നിയന്ത്രണം വിട്ട് കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു.സെപ്റ്റംബർ അഞ്ചിന് ദന്തഡ്ക ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് അനീഷിൻ്റെ ബന്ധുവിന്റെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ദാരുണാപകടം. ഇരുവരും മംഗ്ളൂറിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഞാന്‍ ഓടിക്കാം.. വേണ്ട ഞാനോടിക്കും.” വന്ദേഭാരത് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്; വീഡിയോ
ആഗ്ര – ഉദയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്. വെസ്റ്റ്- സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്ത് – വെസ്റ്റ് റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വ എന്നീ റെയില്‍വേ സോണുകളിലെ ലോക്കോപൈലറ്റുമാരാണ് ഹൈസ്പീഡ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മത്സരിച്ചത്.ഈ ആഴ്ച ട്രെയിന്റെ ഉദ്ഘാടനം നടന്ന സമയത്താണ് ഈ തമ്മില്‍തല്ലുണ്ടായതെന്നാണ് വിവരം. വാക്കുതര്‍ക്കം പിന്നീട് ഗാര്‍ഡ് റൂമിന്റെ പൂട്ട് പൊളിക്കുന്നതിലേക്കും ഒരു ലോക്കോപൈലറ്റിനും അസിസ്റ്റന്റിനും നേരെ കയ്യേറ്റം നടക്കുന്നതിനും കാരണമായി.
മൂന്ന് വ്യത്യസ്ത റെയില്‍വേ സോണുകളില്‍ കൂടിയാണ് പുതിയതായി പ്രഖ്യാപിച്ച വന്ദേഭാരത് സെപ്തംബര്‍ രണ്ടിന് സര്‍വീസ് ആരംഭിച്ചത്. അജ്മീര്‍ റെയില്‍വേ ഡിവിഷനിലെ ഉദയ്പൂരില്‍ നിന്നും ആരംഭിച്ച് കോട്ട റെയില്‍വേ ഡിവിഷനിലൂടെ ആഗ്ര റെയില്‍വേ ഡിവിഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. ഇതോടെ ഏത് ഡിവിഷനിലുള്ളവര്‍ ട്രെയിന്‍ നിയന്ത്രിക്കുമെന്നതില്‍ സംശയമുയരുകയായിരുന്നു.എന്തായാലും ലോക്കോ പൈലറ്റുമാരുടെ പിടിവലിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.