ഉത്സവ സീസണുകളില്‍ കേരളത്തിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്ത് ബദല്‍ ഒരുക്കി ബെംഗളൂരു മലയാളികള്‍. സ്വകാര്യ കാറുകളില്‍ പൂളിങ് സംവിധാനമൊരുക്കിയാണ് അതിരൂക്ഷമായ യാത്രാ പ്രശ്നത്തെ ഒരു പരിധി വരെ മറികടക്കുന്നത്. തനിച്ചു യാത്ര ചെയ്യുന്നവരുടെ പ്രധാന ആശ്രയമാണിന്ന് കാര്‍ പൂളിങ്.
സ്വന്തം വാഹനത്തില്‍ യാത്രക്കൊരുങ്ങുന്നവര്‍ യാത്രാ സമയവും സ്ഥലവും അറിയിച്ചു ക്ലോസ്ഡ് വാട്സ് ആപ്പ് ഗ്രൂപ്പികളില്‍ പോസ്റ്റ് ഇടുന്നതോടെയാണു പൂളിങ് തുടങ്ങുന്നത്. ബെംഗളുരു മലയാളി തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍, കുടുംബമായി യാത്ര ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു കാര്‍ പൂളിങ് അത്ര എളുപ്പമല്ലന്നതാണു പ്രധാന ന്യൂനത.
ഭക്ഷണം ചോദിച്ചപ്പോള്‍ നല്‍കിയില്ല, കട്ടക്കലിപ്പ്, പിന്നൊന്നും നോക്കിയില്ല, ഹോട്ടല്‍ ഇടിച്ചുനിരത്തി ട്രക്ക് ഡ്രൈവര്‍
ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ഹോട്ടല്‍ ലോറി ഉപയോഗിച്ച് ഇടിച്ച് തകർത്ത് ട്രക്ക് ഡ്രൈവർ. പുനെയിലാണ് സംഭവം.ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹിംഗൻഗാവിലെ ഗോകുല്‍ എന്ന ഹോട്ടലാണ് ഇയാള്‍ തകർത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറും ഇയാള്‍ തകർത്തു.ഹോട്ടലിന് സമീപത്തുനിന്ന ആളുകള്‍ വീഡിയോ പകർത്തി. വീഡിയോയില്‍, ഇയാള്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് അയാള്‍ തൻ്റെ ട്രക്ക് ആവർത്തിച്ച് ഇടിക്കുന്നത് കാണാം.
സോലാപൂരില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അക്രമണം അഴിച്ചുവിട്ടത്. ഹോട്ടലുടമ ഭക്ഷണം നല്‍കാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഡ്രൈവർ ട്രക്കിലേക്ക് തിരിച്ചുകയറി ഹോട്ടലിന് നേരെ ഓടിച്ചുവരുകയായിരുന്നു. ഡ്രൈവറെ തടയാൻ ചിലർ ട്രക്കിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.