ബംഗളൂരു: ജ്യൂസ് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 18 മാസം പ്രായമുള്ള കുട്ടി മരിച്ചു. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുര ഹരഗുവള്ളിയില്‍ വേദമൂർത്തി ഗംഗാധരയ്യയുടെ മകനാണ് മരിച്ചത്.വീട്ടില്‍ കുപ്പികൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ അടപ്പ് വിഴുങ്ങിപ്പോവുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇനി കുത്തിവരച്ചതാണോ ‘ ; വായിക്കാനാകാതെ ഡോക്ടറുടെ കുറിപ്പടി ; ഇതേത് മരുന്നെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍
ഡോക്ടറുടെ കൈയക്ഷരം വായിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി മെഡിക്കല്‍ ഷോപ്പിലുള്ളവർക്കല്ലാതെ ഡോക്ടർ എഴുതുന്ന കുറിപ്പടി മറ്റാർക്കും മനസ്സിലാകില്ല.എന്നാല്‍ ഇവിടെ ഒരു ഡോക്ടർ എഴുതിയ കുറിപ്പടി കണ്ട് ഞെട്ടിയിരിക്കുകയാണ് മെഡിക്കല്‍ ഷോപ്പിലുള്ളവർ. ഇത് സംബന്ധിച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മധ്യപ്രദേശ് സത്‌ന ജില്ലയിലെ നാഗൗഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ അരവിന്ദ് കുമാർ ജയിൻ എന്നയാള്‍ക്കാണ് ഡോ. അമിത് സോണി ഇത്തരത്തിലുള്ള കുറിപ്പ് നല്‍കിയത് .
ആശുപത്രിയുടെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറിലാണ് അരവിന്ദ് ജയിൻ മരുന്ന് വാങ്ങാനെത്തിയത്. എന്നാല്‍ ഡോക്ടർ നല്‍കിയ കുറിപ്പടി കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ് മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാർ. പിന്നീട്, ഇതിന്റെ ഫോട്ടോ അവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ ഭാഷയിലുള്ള മരുന്നിന്റെ പേര് അറിയാമോ എന്ന തലക്കെട്ടോടെ ഈ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ഫോട്ടോ വൈറലായതോടെ ഡോക്ടർക്കെതിരെ മെഡിക്കല്‍ ബോർഡ് നോട്ടീസ് അയച്ചു.മറുപടി ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ചീഫ് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഓഫീസർ എല്‍. തിവാരി പറഞ്ഞു.