ബംഗളൂരു: ഗണേശ ചതുർഥി ആഘോഷസമയത്ത് വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.വീടുകളില്‍ അലങ്കാര വെളിച്ചങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ വൈദ്യുതി കണക്ഷനുകള്‍ സുരക്ഷിതമാക്കണം. സ്ട്രീറ്റുകളിലും പൊതുയിടങ്ങളിലും പന്തലുകള്‍ സ്ഥാപിക്കുമ്ബോള്‍ വൈദ്യുതി കാലുകളിലും ട്രാൻസ്ഫോർമർ കാലുകളിലും പന്തലുകള്‍ കെട്ടരുതെന്ന് അധികൃതർ നിർദേശിച്ചു. എന്തെങ്കിലും അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബെസ്കോം ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണം. ഹെല്‍പ് ലൈൻ നമ്ബർ: 1912
മമ്മൂട്ടിക്ക് ഇന്ന് 73ന്റെ ചെറുപ്പം, പിറന്നാള്‍ ആഘോഷം കൊച്ചിയിലെ വീട്ടില്‍
മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫത്ത്, മകൻ ദുല്‍ഖർ സല്‍മാൻ, മകള്‍ സുറുമി അടക്കമുള്ള കുടുംബാംഗങ്ങള്‍ ലളിതമായ പിറന്നാള്‍ ആഘോഷത്തിലുണ്ടാകുംഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈൻ ചെയ്യുന്നത് മകള്‍ സുറുമിയാണ്.
മമ്മൂട്ടി കമ്ബനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും.പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തില്‍ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാല്‍ലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.