റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു.അടുത്തിടെ പാമ്ബിന്റെ അടുത്ത് അതിസാഹസികത കാണിക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് ആപത്ത് പിണഞ്ഞതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇത് കൂടതലായി നടക്കുന്നത് നോർത്ത് ഇന്ത്യയിലാണ്. വേണ്ട സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ പാമ്ബിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ജീവന് പോലും നഷ്ടമായേക്കാം എന്നാണ് ഈ വീഡിയോകള്‍ എല്ലാം കാണിച്ചു തരുന്നത്.
ലൈക്കിന വേണ്ടി അത്തരത്തില്‍ ഒരു പാമ്ബിനെ കൈകാര്യം ചെയ്ത യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ ഇതില്‍ മറ്റൊരു കാര്യം ആ യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു.മൂർഖൻ പാമ്ബിനെ പിടിച്ച് വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്വാഡയിലാണ് സംഭവം. ശിവ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ പാമ്ബുപിടുത്തക്കാരന്റെ മകനാണ്. ഗ്രാമത്തിലേക്ക് പ്രവേശിച്ച ആറടി നീളമുള്ള മൂർഖൻ പാമ്ബിനെ പിടിച്ച് പുറത്താക്കാൻ എത്തിയതായിരുന്നു ശിവ. ഇതിനു പിന്നാലെ പാമ്ബിനെ പിടിക്കൂടിയ ഇയാള്‍ വീഡിയോ എടുക്കുകയായിരുന്നു.
ഈ സമയത്ത് പാമ്ബിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്ബ് കടിക്കുകയായിരുന്നു. തുടർന്ന് ബോധരഹിതനായ ശിവയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അതേസമയം ഇതിനു മുൻപും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വാർത്തയായിരുന്നു. പെരുമ്ബാമ്ബിനെ പ്രദർശിപ്പിക്കുന്ന മേളയ്ക്കിടെ പാമ്ബിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ചുണ്ടുകള്‍ കടിച്ചെടുക്കുന്ന അമ്ബരപ്പിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കർണ്ണാടകയിലെ ഷിമോഗയിലും ഇത്തരത്തിലുളള സംഭവം നടന്നിരുന്നു. പാമ്ബ് പിടുത്തകാരൻ സോനുവിനാണ് അന്ന് പാമ്ബുകടിയേറ്റത്.അതേസമയം ഇതിനു മുൻപും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വാർത്തയായിരുന്നു. പെരുമ്ബാമ്ബിനെ പ്രദർശിപ്പിക്കുന്ന മേളയ്ക്കിടെ പാമ്ബിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ചുണ്ടുകള്‍ കടിച്ചെടുക്കുന്ന അമ്ബരപ്പിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കർണ്ണാടകയിലെ ഷിമോഗയിലും ഇത്തരത്തിലുളള സംഭവം നടന്നിരുന്നു. പാമ്ബ് പിടുത്തകാരൻ സോനുവിനാണ് അന്ന് പാമ്ബുകടിയേറ്റത്.