Home Featured ചാമുണ്ഡി ഹില്‍സ് ലഹരി ഉപയോഗം പൂർണമായി നിരോധിച്ച് കർണാടക സർക്കാർ

ചാമുണ്ഡി ഹില്‍സ് ലഹരി ഉപയോഗം പൂർണമായി നിരോധിച്ച് കർണാടക സർക്കാർ

മൈസൂരുവിലെ വിനോദ- തീർഥാടന കേന്ദ്രമായ ചാമുണ്ഡി ഹില്‍സില്‍ പുകവലി, മദ്യപാനം, ഗുഡ്ക, പാൻ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിക്കാൻ കർണാടക സർക്കാർ.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ മൈസൂരുവില്‍ ചേർന്ന ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. മേഖല പ്ലാസ്റ്റിക് വിമുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളില്‍ ചാമുണ്ഡി ഹില്‍സിന്റെ സമഗ്ര വികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കാനും അദ്ദേഹം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വികസന പദ്ധതിക്കായി ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയില്‍ നിന്ന് 11 കോടി രൂപ അധിക ഫണ്ട് അനുവദിക്കും. ഇതോടൊപ്പം പ്രദേശത്തെ അഞ്ച് ക്ഷേത്രങ്ങളും നവീകരിക്കും. ചാമുണ്ഡി ഹില്‍സിലെ ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിക്കാനും തീരുമാനമായി. ഭക്തർ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്ബോള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്യാനും നിർദേശം നല്‍കും. അതേസമയം, വസ്ത്രധാരണത്തിന് പ്രത്യേക രീതി നടപ്പാക്കില്ല

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതൈ! വിവരങ്ങള്‍ ചോര്‍ത്താൻ വ്യാജ പ്രതിരോധ മന്ത്രാലയ ലിങ്കുകള്‍; മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികള്‍

വ്യാജ പ്രതിരോധ മന്ത്രാലയ ലിങ്കുകള്‍ കണ്ടെത്തി രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസികള്‍. തന്ത്രപ്രധാനമായ സർക്കാർ രേഖകള്‍ മോഷ്ടിക്കാനും ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങള്‍ ചോർത്താനും ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ ലിങ്കുകളാണ് സുരക്ഷാ ഏജൻസികള്‍ കണ്ടെത്തിയത്.നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെൻ്റർ (NIC) ഈ ആഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇത്തരത്തില്‍ രണ്ട് ഫിഷിങ് ലിങ്കുകള്‍ കണ്ടെത്തിയതായി പറയുന്നത്.

mod.gov.in.aboutcase.nl/publications.html and mod.gov.in.army.aboutcase.nl/publications.html. എന്നീ വ്യാജ ലിങ്കുകളാണ് തിരിച്ചറിഞ്ഞത്.ഈ രണ്ട് ലിങ്കുകളും നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെൻ്റർ നല്‍കിയിട്ടുള്ള ലോഗിൻ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യാജ ഇമെയിലുകള്‍ അയക്കുന്നു. ഇതിനോടൊപ്പം “ഹാക്കേഴ്‌സ് ടാർഗെറ്റഡ് ഡിഫൻസ് പേഴ്‌സണല്‍ ഇൻ മാസ് സൈബർ അറ്റാക്ക്” എന്ന തലക്കെട്ടുള്ള ഒരു “വ്യാജ” ഡോക്യുമെന്റും ഉണ്ടാകും.

ലോഗിൻ ഐഡിയും പാസ്‌വേഡും പോലുള്ള വ്യക്തിഗത വിവരങ്ങള്‍ പഞ്ച് ചെയ്തുകഴിഞ്ഞാല്‍, ലിങ്കുകള്‍ ഉപയോക്താക്കളെ “login-error.html” പേജിലേക്ക് തിരിച്ചുവിടുന്നു. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തുന്നത്.ഈ രണ്ട് വ്യാജ ലിങ്കുകളും യഥാർത്ഥ പ്രതിരോധ മന്ത്രാലയത്തിന്റ വെബ്‌സൈറ്റിന്റെ അതേ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഇതിലൂടെ വളരെ പെട്ടന്ന് ഉദ്യോഗസ്ഥരെ വഞ്ചിക്കാം. സർക്കാർ ജീവനക്കാരോട് അത്തരത്തിലുള്ള ഒരു ഇ-മെയില്‍ ഇൻബോക്സില്‍ ലഭിച്ചാല്‍ അത് ഡിലീറ്റ് ചെയ്യാൻ NIC ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം ലിങ്കുകളില്‍ അബദ്ധവശാല്‍ ക്ലിക്ക് ചെയ്താല്‍, കമ്ബ്യൂട്ടറുകളിലെ ഇൻ്റർനെറ്റ് കണക്ഷൻ പ്രവർത്തനരഹിതമാക്കാനും പാസ്‌വേഡുകള്‍ മാറ്റാനും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാനും NIC നിർദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group