ബെംഗളുരുവിൽ ഇപ്പോൾ പ്രസന്നമായ കാലാവസ്ഥയാണ്. ആകാശം മൂടിക്കെട്ടി നിന്നാലും ഇടയ്ക്കിടെയുള്ള തെളിവും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയും ഒക്കെയായി വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോകുവാൻ സാധിക്കുന്ന സമയം. ഇപ്പോഴിതാ, വരും ദിവസങ്ങളിലും മേഘാവൃതമായ ആകാശവും ചെറിയ മഴയും ബാംഗ്ലൂരില്‍ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്ന് സെപ്റ്റംബര്‍ 5 വ്യാഴാഴ്ച കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ബെംഗളുരുവിൽ ആകാശ മേഘാവൃതമായിരിക്കും, കൂടാതെ നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച നഗരത്തിൽ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസാകും. ഒപ്പം, പടിഞ്ഞാറ് ദിശയിൽ നിന്ന് 23 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് പകൽ മുഴുവൻ ആകാശം മൂടിക്കെട്ടിയായിരിക്കുമെന്നാണ് കരുതുന്നത്.അതേസമയം, നഗരത്തിൽ നേരിയ മഴയാണെങ്കിലും കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയും മിന്നലോടും കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും തെക്കൻ ഉൾപ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ സെപ്റ്റംബർ 7 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ മഴയുടെ തീവ്രത കുറവാണ്.
ബെംഗളുരു നാളത്തെ കാലാവസ്ഥ- സെപ്റ്റംബർ 6 വെള്ളിയാഴ്ച:നാളെ, 2024 സെപ്റ്റംബർ 6 വെള്ളിയാഴ്ച, ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 19.57 °C, 25.33 °C എന്നിങ്ങനെ അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു. നാളെ ഈർപ്പനില 65% ആയിരിക്കും. നേരിയ മഴ അനുഭവപ്പെടാനും സാധ്യതയുണ്ട്.സെപ്റ്റംബർ 6 വെള്ളിയാഴ്ച, ബാംഗ്ലൂരിൽ ശരാശരി താപനില 24.68 °C – നേരിയ മഴസെപ്റ്റംബർ 7 ശനിയാഴ്ച, ബാംഗ്ലൂരിൽ ശരാശരി താപനില 24.23 °C – മേഘാവൃതമായ ആകാശം.
സെപ്റ്റംബർ 8 ഞായറാഴ്ച, ബാംഗ്ലൂരിൽ ശരാശരി താപനില 24.38 °C – നേരിയ മഴസെപ്റ്റംബർ 9 തിങ്കളാഴ്ച, ബാംഗ്ലൂരിൽ ശരാശരി താപനില 25.01 °C – നേരിയ മഴസെപ്റ്റംബർ 10 ചൊവ്വാഴ്ച ബാംഗ്ലൂരിൽ ശരാശരി താപനില 25.37 °C – മേഘാവൃതമായ ആകാശം.സെപ്റ്റംബർ 11ബുധനാഴ്ച ബാംഗ്ലൂരിൽ ശരാശരി താപനില 26.07 °C- മേഘാവൃതമായ ആകാശം.സെപ്റ്റംബർ 12 വ്യാഴാഴ്ച ബാംഗ്ലൂരിൽ ശരാശരി താപനില 26.01 °C – മേഘാവൃതമായ ആകാശം.