Home Featured ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്.

ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്.

ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഓഗസ്റ്റിൽ നഗരത്തിൽനിന്ന്‌ പിടികൂടിയത് 2030 ഡ്രൈവർമാരെ. ഇതിൽ 1707 കേസുകൾ ഓഗസ്റ്റ് അവസാനവാരത്തിലെ പ്രത്യേകപരിശോധനയിലാണ്. മദ്യലഹരിയിൽ വാഹനമോടിച്ച് റോഡിൽ അപകടമുണ്ടാകുന്നത് തടയുകയാണ് പോലീസിന്റെ ലക്ഷ്യം..

രാത്രികാലങ്ങളിലും പരിശോധന സജീവമാക്കാൻ ട്രാഫിക് സ്റ്റേഷനുകളിൽ നിർദേശം നൽകിയിട്ടുണ്ട്.രാത്രികാല പരിശോധനയ്ക്ക് വനിതാ ഹെഡ്‌കോൺസ്റ്റബിൾമാരും രംഗത്തിറങ്ങണമെന്ന് നിർദേശമുണ്ട്. വനിതകളെയും പരിശോധനയ്ക്കു വിധേയരാക്കാനാണിത്.

തമിഴ്നാട് വനിതാ കോളേജിലെ ടോയ്ലെറ്റില്‍ പാമ്ബിൻകൂട്ടം; ക്ലോസെറ്റ് നിറഞ്ഞ് വിഷപാമ്ബുകള്‍; തുറന്നടിച്ച്‌ ജിവി പ്രകാശ്

തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്.തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റില്‍ വിഷപാമ്ബിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ. വൃത്തികേടായ റസ്റ്റ് റൂമിലെ ടോയ്ലെറ്റിന്റെ ക്ലോസറ്റ് നിറഞ്ഞ നിലയിലാണ് പാമ്ബുകള്‍. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ ഇതിന്റെ വാർത്ത പങ്കുവച്ച്‌ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി. സ്ത്രീകളുടെ വിദ്യാഭ്യാസം തടയാതിരിക്കണമെന്നും ഉത്തരവാദിത്തം നിറവേറ്റാത്തവരെ പുറത്തുകൊണ്ടുവരണമെന്നും സംഗീത സംവിധായകൻ ആവശ്യപ്പെട്ടു.

ചെയ്യാർ അണ്ണാ സർക്കാർ കോളേജിലാണ് ദാരുണ സംഭവം. ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.ടോയ്ലെറ്റുകള്‍ വൃത്തിയാക്കിറില്ലെന്നും ചുറ്റുപാടും കാടുമൂടിയ നിലയിലാണെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു. അതേസമയം ആർക്കെങ്കിലും പാമ്ബിന്റെ കടിയേറ്റോ എന്ന കാര്യം വ്യക്തമല്ല. ഉടനെ നടപടിയെടുക്കണമെന്നാവശ്യവുമായി വിദ്യാർത്ഥികള്‍ രംഗത്തുവന്നു. ടോയ്ലെറ്റുകള്‍ വൃത്തിയാക്കി ഇനിയെങ്കിലും നന്നായി പരിപാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സ്റ്റാലിൻ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വിമർശനവും ശക്തമായി.

You may also like

error: Content is protected !!
Join Our WhatsApp Group