ബെംഗളൂരു: ദക്ഷിണേന്ത്യൻ യാത്രാ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിച്ച് ജർമൻ ടെക് – ട്രാവൽ കമ്പനിയായ ഫ്ലിക്സ്ബസ്. ദക്ഷിണേന്ത്യയിൽ ആദ്യമായി ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. ആദ്യ ബസിൻ്റെ ഫ്ലാഗ് ഓഫ് ഫ്ലിക്സ്ബസിൻ്റെ ആഗോള നേതാക്കളുടെ സാന്നിധ്യത്തിൽ കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ നിർവഹിച്ചു. സെപ്റ്റംബർ 10 മുതൽ ബസ് സർവീസ് ആരംഭിക്കും.ഉത്തരേന്ത്യൻ സർവീസുകൾ വിജയകരമായതോടെയാണ് ഫ്ലിക്സ്ബസ് ദക്ഷിണേന്ത്യയിലേക്കും ഇൻ്റർസിറ്റി സർവീസ് വ്യാപിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽനിന്ന് ചെന്നൈ, ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സർവീസ് നടത്തുക. പിന്നീട്, ക്രമാതീതമായി കോയമ്പത്തൂർ മധുരെ, തിരുപ്പതി, വിജയവാഡ, ബെലഗാവി തുടങ്ങിയ 33 നഗരങ്ങളിലേക്കും സർവീസ് നീളും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി നിശ്ചിത കാലയളവിൽ പ്രത്യേക ടിക്കറ്റ് നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ബെംഗളൂവിൽ നിന്നുള്ള സർവീസുകൾക്ക് 99 രൂപയാണ് ഓഫർ നിരക്ക്. സെപ്റ്റംബർ മൂന്നുമുതൽ 15 വരെ ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും
. ഒക്ടോബർ 10 വരെയുള്ള ബുക്കിങ്ങുകൾ ഈ ഓഫറിൽ നടത്താം. ആറ് ബസ് ഓപ്പറേറ്റർമാരുമായുള്ള പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലുള്ള സർവീസുകൾക്ക് ഫ്ലിക്സ്ബസ് തുടക്കം കുറിക്കുന്നത്. പിന്നീട്, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലേക്കും സർവീസ് നടത്തും. ഇന്ത്യയിലെ 101 നഗരങ്ങളിലേക്കും 215 സ്റ്റോപ്പുകളിലേക്കും സർവീസ് നീട്ടാനാണ് കമ്പനിയുടെ ലക്ഷ്യം.ജർമനിയിലെ ബവാറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക് – ട്രാവൽ കമ്പനിയാണ് ഫ്ലിക്സ്ബസ്.
യൂറോപ്പ്യൻ രാജ്യങ്ങളിലുടനീളം ദീർഘദൂര ബസ് സർവീസുകൾ കമ്പനി നടത്തിവരുന്നുണ്ട്. 30ലധികം രാജ്യങ്ങളിലെ 2500ലധികം നഗരങ്ങളിലേക്ക് സർവീസ് നീളുന്നുണ്ട്. ഏതാണ്ട് 4,00,000 റൂട്ടുകളിൽ ഫ്ലിക്സ്ബസിന് സർവീസ് ഉണ്ടെന്നാണ് റിപ്പോർട്ട്. തുച്ഛമായ നിരക്ക്, വൈഫൈ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ, സീറ്റ് ബെൽറ്റ്, എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയവ ഫ്ല്ക്സ്ബസിനെ വ്യത്യസ്തമാക്കുന്നു.
എന്നോട് ഐ ലൗ യൂന്ന് പറ അതുകഴിഞ്ഞ് റീച്ചാര്‍ജ് ചെയ്യാം; കയ്യില്‍ കയറി പിടിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത കടയുടമയെ പൊതിരെ തല്ലി കൂട്ടുകാര്‍
വിദ്യാർത്ഥിനിയോട് അശ്ലീല പരാമർശങ്ങള്‍ നടത്തിയ യുവാവിനെ പൊതിരെ തല്ലി കൂട്ടുകാർ രാജസ്ഥാനിലെ കുചമാൻ സിറ്റിയിലാണ് സംഭവം.ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.,. വീഡിയോ എക്സില്‍ (ട്വിറ്ററില്‍) പോസ്റ്റ് ചെയ്തിരിക്കുന്നത് പ്രിയ സിംഗ് എന്ന യൂസറാണ്.റിപ്പോർട്ടുകളനുസരിച്ച് സമീപത്തെ കോളേജിലുള്ള വിദ്യാർത്ഥിനി ഇയാളുടെ കടയില്‍ മൊബൈല്‍ റീച്ചാർജ് ചെയ്യാൻ പോയപ്പോള്‍ കടക്കാരൻ അവളോട് മോശമായി പെരുമാറിയത്രെ. ‘ആദ്യം എന്നോട് ഐ ലൗ യൂ പറ, അത് കഴിഞ്ഞിട്ട് റീച്ചാർജ് ചെയ്യാം’ എന്നാണത്രെ ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്.
കൂടാതെ ഇയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചെന്നും അശ്ലീലപരാമർശങ്ങള്‍ നടത്തിയെന്നും ഉപദ്രവിക്കാൻ തുനിഞ്ഞെന്നും ആരോപണമുണ്ട്.ഈ സംഭവത്തില്‍ അസ്വസ്ഥയായ പെണ്‍കുട്ടി കോളേജിലെ മറ്റ് വിദ്യാർത്ഥികളോട് വിവരം പറയുകയായിരുന്നത്രെ. ഉടനെ തന്നെ മറ്റ് പെണ്‍കുട്ടികള്‍ സ്ഥലത്തെത്തുകയും ഇയാളെ തല്ലുകയും ചെയ്യുകയായിരുന്നു.
വിദ്യാർത്ഥികള്‍ ഇയാളെ തല്ലാൻ തുടങ്ങിയതോടെ നാട്ടുകാരില്‍ ചിലരും കൂടെച്ചേർന്നു. പെണ്‍കുട്ടിയോട് യുവാവിനെ തല്ലാൻ പറയുന്നതും അയാളെ നടത്തിച്ച് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.സിക്കാർ റോഡ് ബസ് സ്റ്റാൻഡില്‍ സ്ഥിതി ചെയ്യുന്ന കടയുടെ ഉടമയായ ഇയാള്‍ ഇ- മിത്ര ഓപ്പറേറ്ററാണ് എന്നും പറയുന്നു. സംഭവശേഷം കടയടച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടികള്‍ ഇയാളെ പിടികൂടി മർദ്ദിക്കുകയായിരുന്നു.
മർദ്ദിച്ച ശേഷം ഇയാളെ കടയിലേക്ക് തിരികെ കൊണ്ടുവന്ന് ബന്ദിയാക്കി വച്ചെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഒടുവില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴാണ് ഇവർ കടയുടമയെ വിട്ടത്.ഇയാളെ മർദ്ദിച്ചെങ്കിലും പോലീസില്‍ പരാതിയൊന്നും കൊടുത്തിട്ടില്ല,. എങ്കിലും പോലീസ് ഈ സംഭവത്തെക്കുറിച്ചുള്ള വീവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.