Home Featured ബെംഗളൂർ എയർപോർട്ടിലേക്ക് പോകാൻ കൊടുക്കേണ്ടത് വെറും 30 രൂപ; വൻ ലാഭം, അറിയാം സർവീസ്

ബെംഗളൂർ എയർപോർട്ടിലേക്ക് പോകാൻ കൊടുക്കേണ്ടത് വെറും 30 രൂപ; വൻ ലാഭം, അറിയാം സർവീസ്

ബെംഗളുരു ജീവിത്തില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന വഴികളിലൊന്നാണ് ടാക്സികള്‍. പ്രത്യേകിച്ച്‌ ബാംഗ്ലൂർ നഗരത്തില്‍ നിന്നും ബെംഗളുരു വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ക്ക്.കുറച്ചു നാള്‍ മുൻപ് പൂനെയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തില്‍ വന്നതിനേക്കാള്‍ ചിലവ് വിമാനത്താവളത്തില്‍ നിന്നും ബാംഗ്ലൂര്‍ നഗരത്തിലേക്കുള്ള യാത്രയ്ക്ക് ചെലവായി എന്ന ഒരു യാത്രക്കാരിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. എയർപോര്‍ട്ടിലേക്കുള്ള ക്യാബുകള്‍ക് ലൊക്കേഷൻ അനുസരിച്ച്‌ കുറഞ്ഞത് 800 രൂപയ്ക്ക് മുകളിലേക്കാവും. വായൂ വജ്ര ബസുകള്‍ക്കാണെങ്കില്‍ 200 രൂപയില്‍ കൂടുതലും.

എന്നാല്‍ പരമാവധി 30 രൂപാ ചെലവില്‍ ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തിലേക്ക് ട്രെയിനില്‍ പോകാമെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കുക പോലുമില്ല.ബാംഗ്ലൂർ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎല്‍) വിമാനയാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും പ്രയോജനപ്പെടുന്നതിനായി കിയാ ഹാള്‍ട്ട് സ്റ്റേഷൻ (KIA H) നിർമ്മിച്ചിരുന്നുവെങ്കിലും ഇത് ഉപയോഗപ്പെടുത്തുന്നവര‍് വളരെ ചുരുക്കമാണ്. ബെംഗളുൂരു വിമാനത്താവളത്തില്‍ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് കിയാ ഹാള്‍ട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂർ എയർപോർട്ടിലേക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ബെംഗളുരുവിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആറ് ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. എന്നാല്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കണക്കനുസരിച്ച്‌ KIA ഹാള്‍ട്ട് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ പ്രതിദിന ശരാശരിഎണ്ണം വെറും 30 ആണ്.ബാംഗ്ലൂർ എയർപോർട്ടിലേക്ക് ഇങ്ങനെയൊരു ട്രെയിൻ സ്റ്റേഷനും സംവിധാനവും ഉണ്ട് എന്ന കാര്യം അറിയുന്നവർ കുറവാണ്.

. കൂടാതെ, ആളുകളുടെ യാത്രാ സമയത്തിനനുസരിച്ച്‌ ട്രെയിൻ സർവീസ് ലഭ്യമല്ലാത്തതിനാല്‍ പലരും ക്യാബുകളോ ബിഎംടിസിയുടെ വായുവജ്ര ബസുകളോ എയർപോർട്ട് യാത്രയ്ക്കായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് വലിയ ചെലവാണ് യാത്രക്കാർക്ക് വരുത്തുന്നത്. എയർപോർട്ടില്‍ നിന്ന് സെൻട്രല്‍ ബെംഗളുരുവിലേക്ക് ശരാശരി 900 രൂപയാണ് ക്യാബ് നിരക്ക്. ഈ അടുത്താണ് ബാംഗ്ലൂർ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് എയർപോർട്ട് ടാക്സികളുടെ പിക്കപ്പ് ഫീസ് വർധിപ്പിച്ചത്.

ബെംഗളുരു- കിയാ ഹാള്‍ട്ട് സ്റ്റേഷൻ ട്രെയിനുകള്‍:കെഎസ്‌ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു കന്‍റോണ്‍മെന്‍റ് സ്റ്റേഷനുകളില്‍ നിന്നാണ് കെഐഎ ഹാള്‍ട്ട് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ സർവീസ് നടത്തുന്നത്. ഡെമു ട്രെയിനുകളും മെമു ട്രെയിനുകളുമാണ് എയർപോര്‍ട്ട് സർവീസിനായി ഓടുന്നത്. ഇവയ്ക്ക് എട്ടു മുതല്‍ 12 കാറുകള്‍ വരെയുണ്ട്.

ബെംഗളുരു- കിയാ ഹാള്‍ട്ട് സ്റ്റേഷൻ ട്രെയിൻ സ്റ്റോപ്പ്:ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ചന്നസാന്ദ്ര, യെലഹങ്ക, ബേട്ടഹല്‍സൂർ, ദൊഡ്ഡജാല, മല്ലേശ്വരം, ലോട്ടെഗൊല്ലഹള്ളി, കൊടിഗേഹള്ളി എന്നിവിടങ്ങളില്‍ ആണ് ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉള്ളത്. 10 രൂപാ മുതല്‍ മുതല്‍ 30 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച ട്രെയിനുകളില്ല. ഇത് കൂടാതെ സ്‌റ്റേഷനും രണ്ട് എയർപോർട്ട് ടെർമിനലുകള്‍ക്കുമിടയില്‍ BIAL ഒരു സൗജന്യ ബസ് ഷട്ടില്‍ നടത്തുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്ബ് ഷട്ടില്‍ എത്തുന്നു. ഇതില്‍ കയറി നേരെ വിമാനത്താവളത്തിലെത്താം.

ബെംഗളുരു വിമാനത്താവളം ട്രെയിൻ സമയം:വിമാനത്താവളത്തിലേക്കുള്ള ട്രെയിനുകളില്‍, ഏറ്റവും നേരത്തെ പുറപ്പെടുന്നത് രാവിലെ 5.10-ന് ബെംഗളൂരു കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. ഏറ്റവും അവസാനത്തേത് അവസാനത്തേത് കെഎസ്‌ആർ ബെംഗളൂരു സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം 6.20-നും ആണ്. KIA സ്റ്റേഷനില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 8.18 നും അവസാനത്തേത് 7.23 നും പുറപ്പെടും..

ബെംഗളുരു വിമാനത്താവളം – കിയാ ഹാള്‍ട്ട് സ്റ്റേഷൻ ട്രെയിൻ ലിസ്റ്റ്:1. 06531 MEMU ബെംഗളുരു കന്‍റോണ്‍മെന്‍റ്- കെംപഗൗഡ ഇന്‍റർനാഷണല്‍ എയര്‍പോർട്ട് സ്റ്റേഷൻ.പുറപ്പെടുന്ന സമയം- 05:10എത്തിച്ചേരുന്നത്- 06:10

2. 06387 DMU:കെഎസ്‌ആർ ബെംഗലളുരു- 08:35ബെംഗളുരു കന്‍റോണ്‍മെന്‍റ് – 08:44ബെംഗളുരു ഈസ്റ്റ് – 08:49കെംപഗൗഡ ഇന്‍റർനാഷണല്‍ എയര്‍പോർട്ട് സ്റ്റേഷൻ 09:40

3. 06593 MEMU:യശ്വന്ത്പൂർ- 10:10കെംപഗൗഡ ഇന്‍റർനാഷണല്‍ എയര്‍പോർട്ട് സ്റ്റേഷൻ 10:54

4.06536 MEMU:ബെംഗളുരു കന്‍റോണ്‍മെന്‍റ് – 11:00കെംപഗൗഡ ഇന്‍റർനാഷണല്‍ എയര്‍പോർട്ട് സ്റ്റേഷൻ 12:00

5. 06538 MEMU:ബെംഗളുരു കന്‍റോണ്‍മെന്‍റ് – 16:00കെംപഗൗഡ ഇന്‍റർനാഷണല്‍ എയര്‍പോർട്ട് സ്റ്റേഷൻ 16:55

6. 16549- Mail Express:കെഎസ്‌ആർ ബെംഗലളുരു- 18:20കെംപഗൗഡ ഇന്‍റർനാഷണല്‍ എയര്‍പോർട്ട് സ്റ്റേഷൻ 19:18

You may also like

error: Content is protected !!
Join Our WhatsApp Group