Home Featured ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില കുറഞ്ഞു.

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില കുറഞ്ഞു.

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില കുറഞ്ഞു.നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറച്ചത് പ്രാബല്യത്തിൽ വന്നതോടെയാണിത്.1000 രൂപ മുതൽ 2000 രൂപ വരെയാണ് കുറവ് വരിക.കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാന നഷ്ടത്തിന് കാരണമായ സാഹചര്യത്തിൽ ആണ് നടപടി.ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

കേരളത്തിലെ കാഞ്ഞങ്ങാടും പാലക്കാടും അടക്കം രാജ്യത്ത് 234 നഗരങ്ങളില്‍ എഫ്‌എം റേഡിയോ വരുന്നു; അനുമതി നല്‍കി കേന്ദ്രസര്‍ക്കാർ

രാജ്യത്ത് വിവിധ നഗരങ്ങളില്‍ സ്വകാര്യ എഫ്‌എം റേഡിയോ ചാനല്‍ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് കേരളത്തിലെ കാഞ്ഞങ്ങാടും പാലക്കാടും അടക്കം 234 നഗരങ്ങളില്‍ 730 ചാനലുകള്‍ക്കായി സ്വകാര്യ എഫ്‌എം റേഡിയോ ലേലം നടത്താനുള്ള നിർദേശത്തിന് അംഗീകാരം നല്‍കിയത്.ഇതോടെ രാജ്യത്തെ നിരവധി ചെറുപട്ടണങ്ങളും നഗരങ്ങളും സ്വകാര്യ എഫ്‌എം റേഡിയോ സേവനം ആസ്വദിക്കും. വിനോദം, സംഗീതം തുടങ്ങിയവ മാതൃഭാഷയില്‍ തന്നെ കേള്‍ക്കാൻ കഴിയുന്നത് പുതിയ അനുഭവമായിരിക്കും.

കൂടാതെ, പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകള്‍ പ്രദർശിപ്പിക്കാനും വേദിയൊരുക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.784.87 കോടി രൂപ കരുതല്‍ ധനത്തോടെ 234 പുതിയ നഗരങ്ങളില്‍ 730 ചാനലുകള്‍ക്കായി മൂന്നാംവട്ട ഇ-ലേലം നടത്തും. എഫ്‌എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായിരിക്കും. കാഞ്ഞങ്ങാട്ടും പാലക്കാട്ടും മൂന്ന് വീതം എഫ്‌എം ചാനലുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group