Home Featured പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും 11 ലക്ഷം രൂപ വില: അഞ്ചു രൂപ മാറാന്‍ പോയ കർണാടക റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരന് നഷ്‌ടമായത് 64 ലക്ഷം

പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും 11 ലക്ഷം രൂപ വില: അഞ്ചു രൂപ മാറാന്‍ പോയ കർണാടക റിട്ടയേര്‍ഡ് ബാങ്ക് ജീവനക്കാരന് നഷ്‌ടമായത് 64 ലക്ഷം

കയ്യിലുള്ള പഴയ അഞ്ചു രൂപ നോട്ട് മാറാന്‍ ശ്രമിച്ച റിട്ടയേർഡ് ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ. കര്‍ണാടക ഹുബ്ബള്ളി സ്വദേശിയാണ് പരാതിയുമായി എത്തിയത്.സാത്തൂർ സ്വദേശിനിയായ ശിവറാം പുരോഹിത് റിട്ടയേർഡ് ബാങ്ക് ജീവനക്കാരനാണ്. കഴിഞ്ഞ ഏപ്രില്‍ 1-ന് ഇൻസ്റ്റാഗ്രാം നോക്കുന്നതിനിടെയാണ് മുംബൈയിലെ എസ്‌എൻഎസ് ഇൻവെസ്റ്റ്‌മെന്‍റ് ഓള്‍ഡ് കോയിൻ ഗാലറി എന്ന കമ്ബനിയുടെ പരസ്യം അദ്ദേഹം കാണുന്നത്.പഴയ നോട്ടുകളും നാണയങ്ങളും എടുത്ത് നല്ല വില നല്‍കുമെന്നായിരുന്നു പരസ്യം. പരസ്യം വിശ്വസിച്ച ശിവറാം തന്‍റെ കയ്യിലുള്ള പഴയ അഞ്ച് രൂപ നോട്ടിന്‍റെ ഫോട്ടോ വാട്ട്‌സ്‌ആപ്പില്‍ അയച്ചു കൊടുത്തു.

ഈ അഞ്ച് രൂപ നോട്ടിന് 11 ലക്ഷം രൂപയാണ് കമ്ബനി നിശ്ചയിച്ചിരുന്നത് എന്ന് ശിവറാമിന് സന്ദേശം ലഭിച്ചു. എന്നാല്‍ ഈ 11 ലക്ഷം രൂപ ലഭിക്കണമെങ്കില്‍ പലതരത്തിലുള്ള ഫീസുകള്‍ നല്‍കണമെന്നും ശിവറാമിന് നിര്‍ദേശം ലഭിച്ചു. തട്ടിപ്പുകാരുടെ വാക്കുകള്‍ വിശ്വസിച്ച ശിവറാം പല തവണകളായി 52,12,654/- രൂപ സംഘത്തിന് കൈമാറി.കൊല്‍ക്കത്തയിലെ മറ്റൊരു കമ്ബനിയും വിവിധ ചാർജുകള്‍ പേരില്‍ ശിവറാമിന്‍റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ട്രാൻസ്‌ഫർ ചെയ്‌തതായി പരാതിയില്‍ പറയുന്നു. 10,89,766 രൂപയാണ് ഇത്തരത്തില്‍ നഷ്‌ടമായത്.

മുംബൈയിലെ ശിവരാജ് റാവു, എസ്‌എൻഎസ് ഇൻവെസ്റ്റ്‌മെന്‍റ് ഓള്‍ഡ് കോയിൻ ഗാലറി, ഷാഹില്‍ മുംബൈ, പങ്കജ്‌സിങ് മുംബൈ, ക്വിക്കർ കൊല്‍ക്കത്ത, ഹുബ്ബള്ളിയിലെ തനാമേ സണ്‍ബോട്ട് കൊല്‍ക്കത്ത എന്നീ കമ്ബനികള്‍ ആകെ 63,02,423 രൂപ തട്ടിയെടുത്തതായി ശിവറാമിന്‍റെ പരാതിയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group