Home Featured മൈസൂരു ദസറ: ആനകളുടെ പരിശീലനം ഇന്നു മുതൽ

മൈസൂരു ദസറ: ആനകളുടെ പരിശീലനം ഇന്നു മുതൽ

ബെംഗളൂരു : മൈസൂരു ദസറ ജംബോ സവാരിക്കായുള്ള ആനകളുടെ പരിശീലനം തിങ്കളാഴ്ച്‌ച ആരംഭിക്കും.ഒൻപത് ആനകളെയാണ് നാഗർഹോളെയിൽനിന്ന് മൈസൂരുവിലെത്തിച്ചത്. തുടർച്ചയായി അഞ്ചാം വർഷവും അഭിമന്യുവാണ് ജംബോ സവാരിയിൽ സുവർണരഥം വഹിക്കുന്നത്.

750 കിലോഭാരമുള്ള രഥമാണ് അഭിമന്യു വഹിക്കുക. അതേഭാരം വരുന്ന മണൽച്ചാക്കുകൾ വെച്ചാണ് പരിശീലിപ്പിക്കുന്നത്.തിങ്കളാഴ്ച്‌ച രാവിലെ അംബാവിലാസ് കൊട്ടാരം മുതൽ ബന്നി മണ്ഡപം വരെ ആനകളെ നടത്തിക്കും.

വലിക്കാൻ സിഗരറ്റ്, കുടിക്കാൻ കോഫി; രേണുകാസ്വാമി വധക്കേസ് പ്രതിക്ക് ജയിലില്‍ പ്രത്യേക പരിഗണന; വിവാദമായി പുറത്തുവന്ന ചിത്രങ്ങള്‍

വിവാദമായി രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍.നടന് ജയിലില്‍ പ്രത്യേക പരിഗണ ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങള്‍. നിലവില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്‌ ദർശനെ പാർപ്പിച്ചിരിക്കുന്നത്.ജയിലിനുള്ളില്‍ തുറസ്സായ സ്ഥലത്ത് ഒരു കയ്യില്‍ കോഫിയും മറ്റൊന്നില്‍ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ദർശനൊപ്പം മറ്റ് മൂന്നു പേരുമുണ്ട്. ഗുണ്ടാത്തലവൻ വില്‍സണ്‍ ഗാർഡൻ നാഗയും മറ്റ് അന്തേവാസികളായ നാഗരാജും (ദർശന്റെ മാനേജർ) കുള്ള സീനയുമാണ് (കൂട്ടുപ്രതി) ചിത്രത്തില്‍ ദർശനൊപ്പമുള്ളവർ. നേരത്തെ ജയിലിനുള്ളില്‍ വീട്ടിലെ ഭക്ഷണം, കിടക്ക തുടങ്ങിയ സുഖസൗകര്യങ്ങള്‍ക്കായി ദർശൻ കോടതിയെ സമീപിച്ചിരുന്നു.രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂണിലാണ് ദർശനും കൂട്ടാളികളും അറസ്റ്റിലാകുന്നത്.

ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ ജയിലിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നോ എന്ന സംശയമാണ് ചിത്രം ഉയർത്തുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താൻ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് സുഹൃത്ത് പവിത്ര ഗൗഡയ്‌ക്കൊപ്പം ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള

You may also like

error: Content is protected !!
Join Our WhatsApp Group