ബെംഗളൂരു : കർണാടകയിൽ എല്ലാ സർക്കാർവകുപ്പുകളിലും ബോർഡുകളിലും കോർപ്പറേഷനുകളിലും പേരെഴുതിയ ബോർഡുകളും അറിയിപ്പു ബോർഡുകളും കന്നഡയിൽമാത്രം പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. കന്നഡയാണ് സംസ്ഥാനത്തിൻ്റെ ഔദ്യോഗികഭാഷയെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥരുടെ പേരുകൾ, അറിയിപ്പുകൾ എന്നിവയെല്ലാം കന്നഡയിലാകണം. അതേസമയം, ഏതെങ്കിലും സാഹചര്യത്തിൽ മറ്റുഭാഷ ഉപയോഗിക്കേണ്ടിവന്നാൽ 60 ശതമാനം കന്നഡയും 40 ശതമാനം ഇംഗ്ലീഷും ഉപയോഗിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പനിയെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സയിലായിരുന്ന യുവതി മരിച്ചു
പനിയെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്.വൈത്തിരി സ്വദേശി അര്‍ഷാദും, ഷഹാനയും ഈ മാസം 11നാണ് വിവാഹിതരായത്. വിവാഹത്തിന് മുമ്ബ് ചെറിയ പനി ഉണ്ടായിരുന്നെങ്കിലും അന്ന് വൈകുന്നേരത്തെ രോഗം ശക്തമായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.