ബെംഗളൂരു യശ്വന്തപുര റെയിൽവേ സ്‌റ്റേഷനെയും ബയ്യപ്പനഹള്ളി ടെർമിനലിനെയും (എസ്എംവിടി) ബന്ധിപ്പിക്കുന്ന ബിഎംടിസി ഫീഡർ ബസ് സർവീസ് 26ന് ആരംഭിക്കും. റൂട്ട് നമ്പർ 300 ആർ ബസ് യശ്വന്തപുര ബസ് ടെർമിനൽ, കന്റോൺമെൻ്റ് റെയിൽവേ സ്റ്റേഷൻ, ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്‌റ്റേഷൻ, മാരുതി സേവാ നഗർ വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും.
കൃഷ്ണമണി മുതല്‍ നഖം വരെ, ഒരിഞ്ച് സ്ഥലം ഇനി ബാക്കിയില്ല; ശരീരം മുഴുവൻ പച്ചകുത്തി മുൻ പട്ടാളക്കാരി
ഒരു രോമം പോലും ബാക്കിയില്ല, കണ്ണിലെ കൃഷ്ണമണി മുതല്‍ കാലിലെ നഖം വരെ പച്ചകുത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥയായിരുന്ന Esperance Lumineska Fuerzina.ശരീരത്തില്‍ 99.98 ശതമാനവും പച്ചകുത്തി ഈ 36 കാരി രണ്ട് ലോക റെക്കോർഡുകളാണ് ഒറ്റയടിക്ക് തന്റെ പേരിലാക്കിയിരിക്കുന്നത്.ഏകദേശം പത്ത് വർഷത്തോളമെടുത്താണ് Esperance ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
തന്റെ സ്വാഭാവിക ശരീര രൂപത്തില്‍ തന്നെ മാറ്റം വരുത്തിയാണ് അവർ ശരീരമാസകലം പച്ചകുത്തിയിരിക്കുന്നത്. കണ്ണിനുള്ളില്‍ നിറവ്യത്യസമുള്ള മഷി ഉപയോഗിച്ചാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. തലയോടിന്റെ പുറം ഭാഗത്ത് ചെറിയ സ്കെയിലുകള്‍ പോലുള്ള വസ്തുക്കള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഏകദേശം 89 89 രൂപമാറ്റങ്ങളാണ് ഇത്തരത്തില്‍ അവർ തന്റെ ശരീരത്തില്‍ വരുത്തിയിട്ടുള്ളത്.
ഇത് കൂടാതെ നാവ്, മോണ, ചെവിയുടെ ഉള്‍ഭാഗം എന്നിങ്ങനെ അതിസൂക്ഷ്മമായി എല്ലാ ഭാഗവും ടാറ്റൂ കൊണ്ട് നിറച്ചിരിക്കുന്നുകറുപ്പിനെ സൗന്ദര്യമാക്കി മാറ്റുക” എന്ന പ്രമേയത്തില്‍ തന്റെ ശരീരത്തെ ഒരു ചലിക്കുന്ന ക്യാൻവാസ് ആക്കുകയെന്ന ആഗ്രഹമാണ് Esperance പൂർത്തിയാക്കിയിരിക്കുന്നത്. തീവ്രമായ ടാറ്റൂ സെഷനുകളുടെ വേദന Esperance ധ്യാനത്തിലൂടെയാണ് മറികടക്കുന്നത്. ലോക റെക്കോർഡ് നേടാനായതില്‍ അഭിമാനവും ആശ്ചര്യവും തോന്നുവെന്ന് അവർ പ്രതികരിച്ചു.