Home Featured ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വിജയപുര : നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വളപ്പില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കർണാടക വിജയപുര പത്മാവതി കോളനിയിലാണ് സംഭവം . കോളനിയിലെ താമസക്കാരനായ സന്തോഷ് നഗുര എന്ന യുവാവാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിട കോമ്ബൗണ്ടില്‍ പെണ്‍കുഞ്ഞിനെ കണ്ടത്. പരിസരവാസികളോട് അന്വേഷിച്ച ശേഷം യുവാവ് വിവരം കെട്ടിട ഉടമ കൃഷ്ണപ്പ ബഡിഗേരയെയും പൊലീസിനെയും അറിയിച്ചു.ഇതിനിടെ വിശന്ന് കരയുന്ന കുഞ്ഞിനെ പാലൂട്ടാൻ ഒട്ടേറെ അമ്മമാരാണ് ഓടിയെത്തിയത് .

ഇതിന്റെ ദൃശ്യങ്ങളും പുറത്റ്റ്ൻ വന്നിട്ടുണ്ട്. തുടർന്ന് ആദർശനഗർ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഉപേക്ഷിച്ച്‌ പോയയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. പത്മാവതി നഗരത്തിലെയും ഇവിടെയുള്ള റോഡുകളുടെ സമീപത്തെയും സിസി ക്യാമറകളുടെ ദൃശ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ഉപേക്ഷിച്ചയാളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് സൂപ്രണ്ടിന് കൈമാറും.

You may also like

error: Content is protected !!
Join Our WhatsApp Group