Home Featured പോക്സോ കേസ് : യൂട്യൂബർ ‘വി.ജെ. മച്ചാൻ’ അറസ്റ്റിൽ

പോക്സോ കേസ് : യൂട്യൂബർ ‘വി.ജെ. മച്ചാൻ’ അറസ്റ്റിൽ

: പോക്സോ കേസിൽ മലയാളി യൂട്യൂബർ വി.ജെ മച്ചാൻ എന്ന ഗോവിന്ദ് അറസ്റ്റിൽ. 16 കാരിയുടെ പരാതിയിൽ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റിഡിയിലെടുത്തത്.യൂട്യൂബിലും ഫേസ്ബുക്കിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള ‘വി.ജെ മച്ചാൻ’ ആലപ്പുഴ മാന്നാർ സ്വദേശിയാണ്.സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പൊലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോ​ഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. നിലവിൽ വി ജെ മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group