Home Featured ബംഗളൂരു – എറണാകുളം വന്ദേഭാരത് സ്‌പെഷ്യല്‍ സർവീസിന്റെ സമയം മാറ്റാൻ നിർദേശിച്ച്‌ ദക്ഷിണ റെയില്‍വേ

ബംഗളൂരു – എറണാകുളം വന്ദേഭാരത് സ്‌പെഷ്യല്‍ സർവീസിന്റെ സമയം മാറ്റാൻ നിർദേശിച്ച്‌ ദക്ഷിണ റെയില്‍വേ

ബംഗളൂരു – എറണാകുളം വന്ദേഭാരത് സ്‌പെഷ്യല്‍ സർവീസിന്റെ സമയം മാറ്റാൻ നിർദേശിച്ച്‌ ദക്ഷിണ റെയില്‍വേ.ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന സമയം രാവിലെ 5.30ന് പകരം 6.30 ആക്കണമെന്നാണ് നിർദ്ദേശം. ബംഗളൂരു നഗരത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോഴത്തെ സമയത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്താൻ പ്രയാസമുണ്ട്. എന്നാല്‍, ബംഗളൂരു ഡിവിഷൻ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ മറുപടി നല്‍കിയിട്ടില്ല. സ്റ്റേഷനില്‍ മൂന്ന് പ്ലാറ്റ്‌ഫോം മാത്രമായതിനാല്‍ സമയമാറ്റത്തിന് കൂടുതല്‍ പരിശോധന വേണമെന്നാണ് അവരുടെ നിലപാട്.നേരത്തേ കന്റോണ്‍മെന്റിന് പകരം സെൻട്രല്‍ സ്റ്റേഷനാണ് സർവീസിനായി ആവശ്യപ്പെട്ടതെങ്കിലും ട്രെയിൻ സ്വീകരിക്കാൻ ഇടമില്ലെന്നായിരുന്നു മറുപടി.

എറണാകുളം – ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ സർവീസിന്റെ കാലാവധി 26ന് അവസാനിക്കും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച്‌ സർവീസ് നീട്ടിയുള്ള ഉത്തരവ് അടുത്ത ദിവസം ഇറങ്ങിയേക്കും. ഐആർസിടിസിയുടെ കണക്കില്‍ എറണാകുളം – ബംഗളൂരു സർവീസിന് 105 ശതമാനം, ബംഗളൂരു – എറണാകുളം സർവീസിന് 88 ശതമാനം എന്നിങ്ങനെയാണ് ബുക്കിംഗ്. ശനി, ഞായർ ദിവസങ്ങളില്‍ പലർക്കും ടിക്കറ്റ് ലഭിക്കാറില്ല.എട്ട് കോച്ചുകളില്‍ ചെയർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച്‌ സർവീസ് സ്ഥിരമാക്കാൻ മന്ത്രിമാർ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 31 ശതമാനം യാത്രക്കാർ മാത്രമുള്ള മംഗളൂരു – ഗോവ വന്ദേഭാരതിന് കഴിഞ്ഞ മാസം അധിക റേക്ക് അനുവദിച്ചിരുന്നു.

2 മാസക്കാലം മംഗ്ളൂറില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സ്റ്റോപ്; അറിയാം വിശദമായി

സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് മംഗ്ളുറു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും റെയില്‍വേ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന്റെ സർവീസ് നീട്ടി.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ട്രെയിൻ സർവീസ് നടത്തും. കേരളത്തിലുടനീളം ഓടുന്ന ഈ ട്രെയിൻ, യാത്രക്ഷാമം നേരിടുന്ന ഉത്തരമലബാറിലെ യാത്രക്കാർക്കും അല്‍പമെങ്കിലും ആശ്വാസമാകും.ട്രെയിൻ നമ്ബർ 06041 മംഗ്ളുറു ജംഗ്ഷൻ-കൊച്ചുവേളി പ്രതിവാര സ്പെഷല്‍ ഓഗസ്റ്റ് 24, 29, 31, സെപ്റ്റംബർ 5, 7, 12, 14, 19, 21, 26, 28 തീയതികളില്‍ വൈകീട്ട് 7:30ന് മംഗ്ളുറു ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.

പിറ്റേന്ന് രാവിലെ 8 മണിക്ക് കൊച്ചുവേളിയില്‍ എത്തും. ട്രെയിൻ നമ്ബർ 06042 കൊച്ചുവേളി-മംഗ്ളുറു ജംഗ്ഷൻ പ്രതിവാര സ്പെഷല്‍ ഓഗസ്റ്റ് 25, 30, സെപ്റ്റംബർ 1, 6, 8, 13, 15, 20, 22, 27, 29 തീയതികളില്‍ വൈകീട്ട് 6:40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗ്ളുറു ജംഗ്ഷനില്‍ എത്തും.14 സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, 3 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, 2 ലഗേജ് കം ബ്രേക്ക് വാനുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉണ്ടാവുക. മംഗ്ളുറു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ട്രെയനിന് സ്റ്റോപ്പുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group