ബെംഗളൂരു : കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കേരളത്തിലേക്കുൾപ്പെടെയുള്ള 42 തീവണ്ടികൾക്ക് സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ സ്റ്റോപ്പുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ 1, 2 പ്ലാറ്റ്ഫോമുകളിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. കെ.എസ്.ആർ. ബെംഗളൂരു-എറണാകുളം (12677/78), മൈസൂരു-കൊച്ചുവേളി (16315/16), കെ.എസ്.ആർ. ബെംഗളൂരു- കന്യാകുമാരി (16526) തുടങ്ങിയ തീവണ്ടികൾക്ക് കൻറോൺമെൻ്റിൽ സ്റ്റോപ്പുണ്ടാകില്ല.
യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം താരത്തിന് ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിച്ചു.ഒന്നര മണിക്കൂർ കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം താരം സ്വന്തമാക്കിയത്. ഇതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഡയമണ്ട് പ്ലേ ബട്ടണും ചാനലിനെ തേടിയെത്തി.ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലില്‍ 19 വിഡിയോകള്‍ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്.
യൂട്യൂബ് ചാനലില്‍ ഫുട്ബാള്‍ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഒരു കോടി (10 മില്യണ്‍) സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡും ക്രിസ്റ്റ്യാനോ മറികടന്നു. 10 മില്യണിലേക്ക് എത്താൻ 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡ് വെറും പത്ത് മണിക്കൂർ കൊണ്ടാണ് താരം പഴങ്കഥയാക്കിയത്.ചാനല്‍ ആരംഭിച്ച് 16 മണിക്കൂർ കഴിയുമ്ബോള്‍ താരത്തെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് 14 മില്യണിലധികം ആളുകളാണ്.
ഇനി അറിയാനുള്ളത് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന മിസ്റ്റർ ബീസ്റ്റിനെ മറികടക്കാൻ എത്രസമയം എടുക്കും എന്ന കാര്യം മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. 311 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റിനുള്ളത്. രണ്ടാമതുള്ള ടി സീരീസിനെ 272 മില്യണ്‍ ആളുകള്‍ പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലായി 917 മില്യണ്‍ പേരാണ് താരത്തെ പിന്തുടരുന്നത്.