Home Featured രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക

രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക

ബെംഗളൂരു : ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് വൈദ്യുത വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നതിൽ കർണാടക ബഹുദൂരം മുന്നിൽ. രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി. കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്ക് പ്രകാരം കർണാടകത്തിലെ ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 5765 ആയി. മഹാരാഷ്ട്രയാണ് തൊട്ടുപുറകിൽ. 3728 എണ്ണം.

ഉത്തർപ്രദേശിൽ 1989 സ്റ്റേഷനുകളും ഡൽഹിയിൽ 1941 സ്റ്റേഷനുകളുമാണുള്ളത്. 1413 എണ്ണം തമിഴ്‌നാട്ടിലുണ്ട്. 1212 ചാർജിങ് സ്റ്റേഷനുകളുമായി കേരളം ആറാംസ്ഥാനത്താണ്. കർണാടകത്തിലെ ചാർജിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ്. 4462 എണ്ണം.

വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യങ്ങൾ നൽകി സർക്കാർ രംഗത്തുണ്ട്. 2017-ൽ വൈദ്യതവാഹന നയം നടപ്പാക്കിയിരുന്നു. ഈവർഷത്തെ ബജറ്റിൽ 2500 പുതിയ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണിത്. സർക്കാർ ഉടമസ്ഥതയിൽ 100 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 35 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

ഷോര്‍ട്‌സ് ഇട്ട് ജോലിക്ക് ഇൻ്റര്‍വ്യുവിന് എത്തിയ യുവതിയെ തിരിച്ചയച്ചു; ഇത്ര കാര്യമാക്കാനുണ്ടോയെന്ന് സോഷ്യല്‍ മീഡിയ

ഓരോ സാഹചര്യത്തിന് അനുസരിച്ച്‌ വസ്ത്രം ധരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രത്യേകിച്ച്‌ ജോലിയ്ക്കായുള്ള അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ സ്വീകാര്യമായ രീതിയിലാണ് എല്ലാവരും വസ്ത്രം ധരിക്കുന്നത്.എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കപ്പെടേണ്ടി വന്നാലുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു അനുഭവം പങ്കുവെച്ചെത്തിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ജോലിയ്ക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ തന്നെ കമ്ബനി റിക്രൂട്ടര്‍ തിരിച്ചയച്ചുവെന്നാണ് ടൈറേഷ്യ എന്ന യുവതി പറയുന്നത്.

എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് ടൈറേഷ്യ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.വെള്ളനിറത്തിലുള്ള ടോപ്പും കറുപ്പ് നിറത്തിലുള്ള ഷോര്‍ട്‌സുമാണ് ടൈറേഷ്യ ധരിച്ചിരുന്നത്. വീട്ടില്‍ പോയി വസ്ത്രം മാറ്റി വന്നാല്‍ അടുത്ത ദിവസം അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് ടൈറേഷ്യ വീഡിയോയില്‍ പറഞ്ഞു.വളരെ വൃത്തിയായും പ്രൊഫഷണലായുമാണ് താന്‍ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും റിക്രൂട്ടറിന്റെ വാക്കുകള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും ടൈറേഷ്യ പറഞ്ഞു.

ഇതോടെ ടൈറേഷ്യയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുകയും ചെയ്തു.ഓഫീസ് വസ്ത്രധാരണവും അഭിമുഖത്തിനായുള്ള വസ്ത്രമര്യാദയും തമ്മില്‍ വ്യത്യാസമുണ്ടെന്നും അക്കാര്യം യുവതിയ്ക്ക് ഇപ്പോള്‍ മനസിലായിക്കാണുമെന്നും ഒരാള്‍ കമന്റ് ചെയ്തു.” ആശങ്കയിലാണെങ്കില്‍ ഒന്നും നോക്കാതെ ഒരു സ്യൂട്ട് ധരിക്കൂ.

സ്യൂട്ട് ധരിക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ല,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.അതേസമയം ടൈറേഷ്യയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിട്ടു. ടൈറേഷ്യയുടെ വസ്ത്രധാരണത്തിന് ഒരു പ്രശ്‌നവുമില്ലെന്നും പ്രൊഫഷണലുകള്‍ക്ക് ചേര്‍ന്ന രീതിയിലുള്ള വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നതെന്നും ഒരാള്‍ കമന്റ് ചെയ്തു

You may also like

error: Content is protected !!
Join Our WhatsApp Group