ബംഗളുരു : പരീക്ഷണങ്ങൾ പലതും നടപ്പാക്കിയിട്ടും ഗതാഗത കുരുക്ക് കുറയാതെ ഔട്ടർ റിങ് റോഡ്.അവധിത്തിരക്ക് മുൻകൂട്ടി കണ്ട് ഇന്നലെ ഔട്ടർ റിങ് റോഡിലെ കമ്പനികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ട്രാഫിക് പോലീസിന്റെ പുതിയ പരീക്ഷണം.വാരാന്ത്യ അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറോളം ഗതാഗതകുരുക്കിൽ പെടുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് നടപടി
ആപ്പിള്‍ ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളില്‍ ഒന്നിലധികം സുരക്ഷാ പിഴവുകളുണ്ട്; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളില്‍ ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയിരിക്കുന്നത്.വിവരങ്ങള്‍ ചോർത്താൻ വരെ വഴിയൊരുക്കുന്ന സുരക്ഷാപിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ ഗുരുതമായ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ സിഇആർടി-ഇൻ മുന്നറിയിപ്പ് നല്കുന്നു.
ഗുരുതര പ്രശ്നങ്ങള്‍ ഒഴിവാക്കാനായി സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനും കമ്ബനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആപ്പിള്‍ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് ആപ്പിള്‍ പുറത്തിറക്കിയത്. പുതിയ പതിപ്പുകള്‍ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മെയ് മാസത്തിലും CERT സമാന രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
17.6-നും 16.7.9-നും മുമ്ബുള്ള iOS, iPadOS വേർഷനുകള്‍, 14.6-ന് മുമ്ബുള്ള macOS Sonoma വേർഷനുകള്‍, 13.6.8-ന് മുമ്ബുള്ള macOS Ventura വേർഷനുകള്‍, 12.7.6-ന് മുൻപുള്ള Monterey വേർഷനുകള്‍, 10.6-ന് മുൻപുള്ള watchOS വേർഷനുകള്‍, 17.6-ന് മുമ്ബുള്ള tvOS വേർഷനുകള്‍, 1.3-ന് മുമ്ബുള്ള visionOS വേർഷനുകള്‍, 17.6-ന് മുൻപുള്ള സഫാരി വേർഷനുകള്‍ക്കുമാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.