Home Featured തുംഗഭദ്ര അണക്കെടട്ട് :താല്‍ക്കാലിക പുനഃസ്ഥാപിക്കൽ ആദ്യ ഘട്ടം പരാജയം

തുംഗഭദ്ര അണക്കെടട്ട് :താല്‍ക്കാലിക പുനഃസ്ഥാപിക്കൽ ആദ്യ ഘട്ടം പരാജയം

.കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ തകർന്ന താല്‍ക്കാലിക ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു.ടണ്‍ ഭാരമുള്ള ഗേറ്റ് നാലുഭാഗങ്ങളാക്കിയാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാർ മൂലം പ്രവർത്തി നിർത്തിവെച്ചു.ഗേറ്റ് സ്ഥാപിക്കുന്ന ദൗത്യം റിസർവോയർ എൻജിനീയർ കണ്ണയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർവഹിച്ചത്. ഇതിനായി ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അവസാന നിമിഷം ഗേറ്റിൻ്റെ വലിപ്പത്തില്‍ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചു.ഒഴുക്കുള്ള വെള്ളത്തില്‍ സ്റ്റോപ്പ് ലോഗ് ഗേറ്റ് സ്ഥാപിക്കുന്നത് കനത്ത വെല്ലുവിളിയാണ്.

രണ്ട് കൂറ്റൻ ക്രെയിനുകള്‍ ഉപയോഗിച്ച്‌ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ പ്രവർത്തി തുടങ്ങിയെങ്കിലും ഫലംകണ്ടില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ സ്റ്റോപ്പ് ലോഗ് ഗേറ്റിൻ്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചേക്കും. 70 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ 19ാം നമ്ബർ ഗേറ്റാണ് തകർന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. തുടർന്ന് 35,000 ക്യുസെക്സ് വെള്ളം അതിവേഗത്തില്‍ നദിയിലേക്ക് ഒഴുകി.

ജലനിരപ്പ് സുരക്ഷിതമായ തോതില്‍ നിലനിർത്താനായി ഞായറാഴ്ച രാവിലെ തുംഗഭദ്ര ഡാമിന്റെ 33 ഗേറ്റുകളും തുറന്നിരുന്നു. നിറഞ്ഞുകവിഞ്ഞ സംഭരണിയില്‍ നിന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ 27 ടിഎംസി വെള്ളമാണ് തുറന്നുവിട്ടത്. ഇതിലൂടെ ജലസംഭരണിയിലെ മൊത്തം സംഭരണിയുടെ നാലിലൊന്നിലധികം വെള്ളം കുറഞ്ഞു.

സ്ക്രാച്ച്‌ കാര്‍ഡ് ചുരണ്ടിയപ്പോള്‍ കിട്ടിയത് എട്ട് ലക്ഷം; അത് കിട്ടാനായി യുവതി തട്ടിപ്പുകാര്‍ക്ക് നല്‍കിയതോ 22.90 ലക്ഷം; തലസ്ഥാനത്തെ പുതിയ തട്ടിപ്പിന്റെ വിവരം ഇങ്ങനെ

തിരുവനന്തപുരം: സ്‌ക്രാച്ച്‌ ആൻ വിൻ കാർഡില്‍ നിന്നും ലഭിച്ച സമ്മാന തുക പ്രതീക്ഷിച്ച യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.തിരുവനന്തപുരം കക്കമൂല സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് സംഘം 22.90 ലക്ഷം രൂപ തട്ടിയെടുത്തത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപ സമ്മാനം കിട്ടാനായാണു യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത്.2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ കാര്‍ഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാര്‍ഡ് ഉരച്ചപ്പോള്‍ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയത്.

എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നല്‍കണമെന്നു വിളിച്ചയാള്‍ യുവതിയോടു ആവശ്യപ്പട്ടു. ഈ നല്‍കുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നല്‍കുമെന്നാണു ഇയാള്‍ വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു. ‌അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group