ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) ബസിൻ്റെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബെംഗളൂരു ഹെബ്ബാള് ഫ്ളൈ ഓവറിൽ ഒരു ബസ് നിരവധി വാഹനങ്ങളിൽ ഇടിക്കുന്നത് കണ്ടതിനെത്തുടർന്ന് പരിഭ്രാന്തരാകുന്ന യാത്രക്കാരുടെ ശബ്‌ദവും വീഡിയോയിൽ കേൾക്കാം.ആഗസ്റ്റ് 13 ചൊവ്വാഴ്ച ഹെബ്ബാൾ ഫ്ളൈഓവറിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ബസ് ആദ്യം നിറുത്തുന്നതും പിന്നീട് പതുക്കെ മുന്നോട്ട് എടുക്കുന്നതും കാണാം. ആ സമയം മുന്നിലും പിന്നിലും വാഹനങ്ങളായിരുന്നു. മുന്നോട്ട് പോകുന്നതിന്റെ വേഗത പെട്ടെന്ന് കുറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട് ബ്രേക്ക് ഇടേണ്ട ബസ് ഡ്രൈവർ ബ്രേക്ക് ഇടാൻ ശ്രമിക്കുന്നെങ്കിലും എന്താണ് ശരിക്കു ► സംഭവിച്ചതെന്ന് വ്യക്തമല്ല. ഇതുമൂലം മുന്നിൽ പോയിരുന്ന ബൈക്കുകളിലും കാറുകളിലും ഇടിക്കുകയായിരുന്നു.അപകടത്തിൽ രണ്ട് ബൈക്കുകൾക്കും മൂന്ന് കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികർ ഉൾപ്പടെ രണ്ട് പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. വോൾവോ ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ചതിന് ശേഷം വാഹനങ്ങൾ ബ്രേക്ക് ഇടുന്നത് സിസിടിവി ക്യാമറയിലെ വീഡിയോയിൽ വ്യക്തമായി കാണാം. ഇതിനിടയിൽ എത്തുന്ന രണ്ടാമത്തെ ഡ്രൈവർ പ്രധാന ഡ്രൈവറോട് കാര്യങ്ങൾ Π സംസാരിക്കുന്നതും, അവർ രണ്ടു പേരും ഇറങ്ങി പുറത്തേക്ക് പോകുന്നതും കാണാം.
ബസിലെ യാത്രികരിൽ പലരും അലറി കരയുന്നതും വ്യക്തമായി വീഡിയോയിൽ കേൾക്കാം. ബസ് മേൽപ്പാലത്തിലൂടെ പതിയെ സഞ്ചരിച്ചിരുന്നതിനാൽ വലിയ തോതിലുള്ള അപകടം സംഭവിച്ചില്ല. എന്തായാലും വീഡിയോ ഇപ്പോൾ വൈറലാണ്.