Home Featured എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു

ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിച്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു.ഓണക്കാലത്ത് നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ സർവീസ് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഓഗസ്റ്റ് 26 വരെയാണ് സർവീസ്. ശനി, ഞായർ ദിവസങ്ങളില്‍ വന്ദേ ഭാരതില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് ഈ റൂട്ടില്‍ സ്ഥിരമായി സർവീസ് നടത്തണമെന്ന് യാത്രക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

കൻ്റോണ്‍മെൻ്റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കെആർ പുരത്ത് സ്റ്റോപ്പ് അനുവദിച്ചു. ഇത് വൈറ്റ്ഫീല്‍ഡ് ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. അതേസമയം, വന്ദേ ഭാരത് സമൂഹത്തിലെ ഉന്നതർക്ക് മാത്രമാണെന്ന പരാതി ഒരു വശത്ത് നിന്ന് വ്യാപകമാണ്. സാധാരണക്കാർക്കായി രണ്ട് ജനറല്‍ കമ്ബാർട്ടുമെൻ്റുകളെങ്കിലും ഉള്‍പ്പെടുത്താൻ റെയില്‍വേക്ക് കഴിയുന്നില്ലേ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. റിസർവ് ചെയ്യുന്നവർക്ക് മാത്രമല്ല റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട് ടിക്കറ്റ് എടുക്കുന്ന സംവിധാനം കൂടി വന്ദേ ഭാരത് നടപ്പാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

മിണ്ടുന്നതിന് ഉൾപ്പെടെ ഭാര്യയ്ക്ക് പണം;വിവാഹം മോചനം തേടി യുവാവ്

വിവാഹബന്ധം വേർപെടുത്താൻ പങ്കാളികള്‍ പറയുന്ന കാരണങ്ങളില്‍ പലതും അന്പരപ്പിക്കുന്നവയാണ്. തമാശയായി തോന്നുന്നതടക്കം അതീവ ഗുരുതരമായ കാര്യങ്ങളും അതില്‍ വരും.എന്നാല്‍, തായ്‍വാൻ പൗരനായ ഹാവോ എന്ന യുവാവ് വിവാഹമോചനത്തിന് ഉന്നയിച്ച കാരണം കേട്ടാല്‍ വിചിത്രമായി തോന്നും.ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു യുവാവിന്‍റെ പരാതി. കോടതി ഇരുവർക്കും കൗണ്‍സിലിംഗ് ഒക്കെ നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ഒടുവില്‍ കോടതി വിവാഹമോചനം അനുവദിച്ചുവെന്നാണു റിപ്പോർട്ട്.2014ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. നല്ലരീതിയില്‍ മുന്നോട്ടു പോയിരുന്ന ഇവരുടെ ജീവിതത്തില്‍ പിന്നീട് അസ്വാരസ്യങ്ങളുണ്ടായി. മാസത്തിലൊരിക്കല്‍ മാത്രമേ താൻ ശാരീരികബന്ധത്തിന് തയാറാവൂ എന്ന് അറിയിച്ച ഭാര്യ, പിന്നീട് എല്ലാ അടുപ്പവും അവസാനിപ്പിച്ചു. ഭർത്താവ് തടിച്ചവനാണെന്നും കഴിവില്ലാത്തവനാണെന്നുമാണ് ഇതിനു കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത്.

എന്നാല്‍, ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിച്ചതോടെ ഷുവാൻ അനുരഞ്ജനത്തിനു തയാറായി. അവളെ വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്‍റെ സ്വത്ത് ഭാര്യയുടെ പേരിലാക്കുകയും ചെയ്തു.പക്ഷേ, ഭാര്യ പിന്നീടും തന്നോട് അടുപ്പം കാട്ടിയില്ലെന്നും സംഭാഷണത്തിനും ശാരീരികബന്ധത്തിനും ഓരോ തവണയും 1,260 രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണു ഹാവോ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.പ്രാദേശിക കോടതി അനുവദിച്ച വിവാഹമോചനത്തിനെതിരേ ഷുവാൻ ഉന്നത കോടതിയെ സമീപിച്ചെങ്കിലും വിധി ശരിവയ്ക്കുകയാണുണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group