Home Featured വടക്കൻ കർണാടകത്തിൽ ഭൂചലനം

വടക്കൻ കർണാടകത്തിൽ ഭൂചലനം

ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ബീദർജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 4.26-നാണ് 2.6 തീവ്രതയുള്ള ഭൂചലനമുണ്ടായത്.‌ഹംനാബാദ് താലൂക്കിലെ സിതൽഗെര പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൂകമ്പ ശാസ്ത്രജ്ഞർ പറഞ്ഞു.പ്രഭവകേന്ദ്രത്തിൽനിന്ന് 40 കിലോമീറ്റർ അകലെ വരെ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒളിച്ചോടിപ്പോയ മകളെ കണ്ടെത്താനായില്ല; പ്രതികാരമായി പിതാവും ബന്ധുക്കളും കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു

ഒളിച്ചോടിപ്പോയ മകളെ കണ്ടെത്താനാകാത്തത്തിന്റെ വൈരാഗ്യത്തില്‍ യുവാവിന്റെ സഹോദരിയെ പിതാവും ബന്ധുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകള്‍.ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശി രവീന്ദർ സിംഗ് അടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. രവീന്ദർ സിംഗിന്റെ മകള്‍ പഞ്ചാബ് ലുധിയാന സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു.കഴിഞ്ഞ ഏപ്രിലില്‍ യുവതി കാമുകനൊപ്പം വീടുവിട്ടുപോയി. രവീന്ദ്രനും ബന്ധുക്കളും യുവതിയെ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതോടെ കൂടുതല്‍ പ്രകോപിതരായ രവീന്ദർ സിംഗും മൂന്ന് ബന്ധുക്കളും ചേർന്ന്, മകളുടെ കാമുകന്റെ സഹോദരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.മേയ് മാസത്തിലാണ് കൂട്ടബലാത്സംഗം നടന്നത്. പ്രതികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ മനസികാഘാതത്തിലായിരുന്നു യുവതി. അതിനാല്‍ത്തന്നെ അപ്പോള്‍ പരാതി നല്‍കാൻ സാധിച്ചില്ല.

തുടർന്ന് സുഖം പ്രാപിച്ചതിന് പിന്നാലെ പരാതി നല്‍കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.രവീന്ദർ സിംഗിനെ കൂടാതെ സഹോദരൻ വരീന്ദർ സിംഗ്, മകൻ അമൻ സിംഗ്, സഹായി സന്തോഷ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നാണ് വിവരം. സഹോദരനും രവീന്ദർ സിംഗിന്റെ മകളും കഴിഞ്ഞ ഏപ്രിലില്‍ ഒളിച്ചോടിപ്പോയെന്നും ഇതില്‍ പകപോക്കുകയാണെന്ന വിവരവും പരാതിയില്‍ പറയുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിജീവിത രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group