ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റിന്റെ നിർമാണം പൂർത്തിയാകുന്നു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്താണ് നിർമിക്കുന്നത്. ഈ മാസം അവസാനത്തോടെ തുറന്നേക്കുമെന്നാണ് വിവരം. ഇവിടെ നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള 75-ലധികം കടകളുണ്ടാകും. എസ്കലേറ്ററുകളും ലിഫ്റ്റ് സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്.
രണ്ടുഗേറ്റുകളിലൂടെ മാർക്കറ്റിൽ പ്രവേശിക്കാം. അഞ്ചു കോടിരൂപ ചെലവഴിച്ച് നഗരോത്ഥാന പദ്ധതി പ്രകാരമാണ് നിർമിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള പണികൾ പൂർത്തിയാക്കും. ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബെംഗളൂരുവിൽ ഭൂഗർഭ മാർക്കറ്റ് യാഥാർഥ്യമാക്കുന്നത്.
തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ അഞ്ച് കോളേജ് വിദ്യാർത്ഥികള്‍ മരിച്ചു.
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ തിരുട്ടണിക്ക് സമീപം വാഹനാപകടത്തില്‍ അഞ്ച് കോളേജ് വിദ്യാർത്ഥികള്‍ മരിച്ചു.ഞായറാഴ്ച തിരുട്ടണിക്ക് സമീപം രാമഞ്ചേരിയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം.കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചെന്നൈ എസ്.ആർ.എം കോളേജിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രപ്രദേശ് യാത്ര കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടുപേരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.