Home Featured ബെംഗളൂരുവിന് ഇത്തവണയും മെട്രോ നഗരം എന്ന പദവി നിരസിച്ച് കേന്ദ്ര സർക്കാർ.

ബെംഗളൂരുവിന് ഇത്തവണയും മെട്രോ നഗരം എന്ന പദവി നിരസിച്ച് കേന്ദ്ര സർക്കാർ.

ബെംഗളൂരുവിന് ഇത്തവണയും മെട്രോ നഗരം എന്ന പദവി നിരസിച്ച് കേന്ദ്ര സർക്കാർ. എച്ച്ആർഎ അലവൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ബെംഗളൂരു നിവാസികൾക്ക് നിരസിക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്നം. മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിനെ ഉൾപ്പെടുത്തണമെന്ന് കർണാടകയുടെ ആവശ്യം തള്ളി.നിലവിലെ നയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ആണ് നിലപാട് ആവർത്തിച്ചത്. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരിയാണ് തീരുമാനം സ്ഥിരീകരിച്ചത്.

നിലവിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നാല് പ്രധാന നഗരങ്ങൾക്കാണ് മെട്രോ പദവിയുള്ളത്. മെട്രോ പദവിയുള്ള നഗരങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ട്. മെട്രോ നഗരങ്ങളിലെ നിവാസികൾക്ക് നികുതി ഇളവുകൾ ലഭിക്കും . ഹൗസ് റെൻ്റ് അലവൻസ് വിഭാഗത്തിലെ നികുതി ഇളവാണ് പ്രധാന നേട്ടം. മെട്രോ നഗരങ്ങളിലെ ജീവനക്കാർക്ക്, ആദായനികുതി നിയമത്തിലെ സെക്ഷൻ 10(13എ) പ്രകാരം എച്ച്ആർഎ ഇളവ് ലഭ്യമാണ്. മെട്രോ നഗരങ്ങളിൽ ശമ്പളത്തിൻ്റെ 50 ശതമാനം വരെ എച്ച്ആർഎ അലവൻസായി ലഭിക്കും. അതേസമയം ബെംഗളൂരു ഉൾപ്പെടെയുള്ള മെട്രോ ഇതര നഗരങ്ങളിൽ ഈ പരിധി 40 ശതമാനം ആണ്.

നേതൃത്വത്തിന് നിരാശ:രാജ്യത്തിൻ്റെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവിനും മെട്രോ നഗരം എന്ന പദവി നൽകണമെന്നത് നാളുകളായുള്ള ആവശ്യമാണ്. ഉയരുന്ന ജനസംഖ്യയും ഐടി ഹബ്ബ് എന്ന പദവിയുമുള്ള ബെംഗളൂരുവിനും മെട്രോ നഗരങ്ങൾക്കുള്ള സാമ്പത്തിക പരിഗണനകൾ വേണമെന്നതാണ് ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group