Home Featured ബംഗളൂരു: ഹോസ്റ്റലില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാർഥി മരിച്ചു

ബംഗളൂരു: ഹോസ്റ്റലില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാർഥി മരിച്ചു

ബംഗളൂരു: ഹോസ്റ്റലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി) വിദ്യാർഥി മരിച്ചു.മഹാരാഷ്ട്ര സ്വദേശി അവിരാജ് ഹനുമന്താണ് (23) മരിച്ചത്. അവിരാജിന്റെ സഹോദരി നല്‍കിയ പരാതിയില്‍ സദാശിവനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡിപ്പാർട്മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്‌സില്‍ എം.ടെക് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ചയാണ് അവിരാജിനെ ഹോസ്റ്റലില്‍ അബോധാവസ്ഥയില്‍ കണ്ടത്.

മോഹൻലാലിനെതിരെ വിദ്വോഷ പ്രചാരണം; യൂട്യൂബര്‍ ചെകുത്താൻ കസ്റ്റഡിയില്‍,

നടൻ മോഹന്‍ലാലിനും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ കസ്റ്റഡിയില്‍.സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താന്‍ എന്ന പേജ് കൈകാര്യം ചെയ്യുന്ന ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ചെകുത്താന്‍ എന്ന എഫ്ബി പേജിലൂടെ വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മിയ്‌ക്കും നടന്‍ മോഹന്‍ലാലിനും എതിരെ എഫ്ബി പേജില്‍ നടത്തിയ വിവാദ പരാമര്‍ശം ആണ് കേസിന് ഇടയാക്കിയത്. കേസ് എടുത്ത ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയില്‍ തിരുവല്ല പോലീസാണ് അജുവിന്റെ കസ്റ്റഡിയിലെടുത്തത്.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group