ബെംഗളരു നിവാസികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ദിവവസങ്ങളാണ് ലാൽ ബാഗ് പുഷ്പമേള. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി 12 ദിവസം നീണ്ടു നിൽക്കുന്ന ലാൽബാഗ് ഫ്ലവർഷോ ആരംഭിച്ചു. ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനപ്പടുത്തി സംഘടിപ്പിക്കുന്ന പുഷ്പമേളയിൽ ലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. ഈ വര്‍ഷത്തെ ലാൽബാഗ് സ്വാതന്ത്ര്യ ദിന പുഷ്പമേള ഓഗസ്റ്റ് 19 വരെ നീണ്ടു നിൽക്കും.
ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്കറിന്റെ ജീവിതവും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനളുമാണ് ഈ വർഷത്തെ പുഷ്പമേളയുടെ പ്രമേയം. കർണ്ണാടക സംസ്ഥാന ഹോർട്ടി കൾച്ചർ ഡിപ്പാർട്മെന്റാണ് പുഷ്പമേള നടത്തുന്നത്. പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇത്തവണ 12 ലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ലാൽ ബാഗ് പുഷ്പമേളയോട് അനുബന്ധിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുമായി കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 12 ദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിന ലാൽബാഗ് പുഷ്പമേള ട്രാഫിക് ക്രമീകരണങ്ങൾ വിശദമായി അറിയാം.
ബെംഗളൂരു ട്രാഫിക് പോലീസ് നഗരത്തിലുടനീളം നിരവധി പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലും പരിസരത്തും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. കൂടാതെ, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം സുഗമമാക്കുന്നതിന് ചുറ്റുമുള്ള പല റോഡുകളിലും പാർക്കിംഗ് നിയന്ത്രിക്കും. ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കുന്നതിലൂടെയും പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെയും, സന്ദർശകർക്ക് തിരക്ക് ലഘൂകരിക്കാനും സുഖമായി പുഷ്പമേള കണ്ട് മടങ്ങാനും സാധിക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
ബെംഗളൂരു ട്രാഫിക് പോലീസ് നഗരത്തിലുടനീളം നിരവധി പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലും പരിസരത്തും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു. കൂടാതെ, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം സുഗമമാക്കുന്നതിന് ചുറ്റുമുള്ള പല റോഡുകളിലും പാർക്കിംഗ് നിയന്ത്രിക്കും. ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കുന്നതിലൂടെയും പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെയും, സന്ദർശകർക്ക് തിരക്ക് ലഘൂകരിക്കാനും സുഖമായി പുഷ്പമേള കണ്ട് മടങ്ങാനും സാധിക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
ഡോ മാരിഗൗഡ റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് അൽ-അമീൻ കോളേജ് പരിസരത്ത് പാർക്ക് ചെയ്യാം. ഹോപ്കോംസ് പാർക്കിംഗിൽ ഇരുചക്ര വാഹനങ്ങൾക്കും നാലു ചക്ര വാഹനങ്ങൾക്കും പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. കെ എച്ച് റോഡിൽ ശാന്തിനഗർ ബിഎംടിസി ബഹുനില പാർക്കിംഗ് സ്ഥലം ഇരുചക്ര വാഹനങ്ങൾക്കും നാലു ചക്ര വാഹനങ്ങൾക്കും ലഭ്യമാണ്. ഇത് കൂടാതെ ജെസി റോഡിലും ബിബിഎംപി പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താം.
പാർക്കിങ് നിരോധിച്ച സ്ഥലങ്ങൾ
*ഡോ മാരിഗൗഡ റോഡ്: ലാൽബാഗ് പ്രധാന ഗേറ്റ് മുതൽ നിംഹാൻസ് വരെ ഇരുവശവും
*കെ.എച്ച്. റോഡ്: കെ.എച്ച് സർക്കിള്‍ മുതൽ ശാന്തിനഗർ ജംക്ഷൻ വരെ ഇരുവശവും
*ലാൽബാഗ് റോഡ്: സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് പ്രധാന ഗേറ്റ് വരെ ഇരുവശവും
*സിദ്ധയ്യ റോഡ്: ഉർവശി തിയേറ്റർ ജങ്ഷൻ മുതൽ വിൽസൺ ഗാർഡൻ 12-ാം ക്രോസ് വരെ ഇരുവശവും
*ബി ടി എസ് റോഡ്: ബി എം ടി സി ജങ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ
*കൃംമ്പിഗൽ റോഡ്: ഇരുവശവും*ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ.വി. ടീച്ചേഴ്സ് കോളേജ് വരെ
*ആർ.വി. ടീച്ചേഴ്സ് കോളേജ് മുതൽ അശോക പില്ലർ വരെ*അശോക പില്ലർ മുതൽ സിദ്ധാപുര ജംങ്ഷൻ വരെ
പൊതുഗതാഗതം ഉപയോഗിക്കാംലാൽബാഗ് പുഷ്പമേള നടക്കുന്നിടത്തേയ്ക്ക് എത്തിച്ചേരാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് സന്ദർശകരോട് അഭ്യർത്ഥിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് പകരമായി നമ്മ മെട്രോ, ബിഎംടിസി ബസുകൾ, ക്യാബുകൾ തുടങ്ങിയ ഓപ്ഷനുകൾ ശുപാർശ ചെയ്തിട്ടുണ്ട്. പാർക്കിങ്ങിനായി സ്ഥലം അന്വേഷിച്ച് നടക്കുന്നത് ഒഴിവാക്കുവാനും അനാവശ്യമായ കുരുക്കുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ഇരട്ട ഭൂചലനത്തിലും സുനാമി മുന്നറിയിപ്പിലും വിറച്ച് ജപ്പാൻ
ഇരട്ട ഭൂചലനത്തിലും സുനാമി മുന്നറിയിപ്പിലും വിറച്ച് ജപ്പാൻ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.12ന് മിയാസാകി പ്രവിശ്യയില്‍ റിക്ടർ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി.ഒരു മിനിറ്റിനുള്ളില്‍, 7.1 തീവ്രതയിലെ ചലനവും രേഖപ്പെടുത്തി.തുടർന്ന് ഷികോകു അടക്കം ജപ്പാന്റെ തെക്കുപടിഞ്ഞാറൻ മേഖലകളില്‍ അധികൃതർ ഒരു മീറ്ററോളം ഉയരത്തിലെ സുനാമിത്തിരകള്‍ക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിയാസാകിയില്‍ 20 സെന്റീമീറ്റർ ഉയരത്തിലെ തിരകള്‍ റിപ്പോർട്ട് ചെയ്തു. രാത്രിയോടെ മിയാസാകിയിലൊഴികെയുള്ള പ്രദേശങ്ങളിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന് പിന്നാലെ പ്രത്യേക ദൗത്യസേനയ്ക്ക് ജാപ്പനീസ് സർക്കാർ രൂപംനല്‍കിയിരുന്നു.