Home Featured ബെംഗളൂരു:ഒരേ സമയം 16 ട്രെയിനുകൾ വരെ നിർത്തിയിടാം;ബയ്യപ്പനഹള്ളി ഡിപ്പോ വിപുലീകരിക്കുന്നു

ബെംഗളൂരു:ഒരേ സമയം 16 ട്രെയിനുകൾ വരെ നിർത്തിയിടാം;ബയ്യപ്പനഹള്ളി ഡിപ്പോ വിപുലീകരിക്കുന്നു

ബെംഗളൂരു∙ നമ്മ മെട്രോയുടെ രണ്ടാംഘട്ടവും കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി ബയ്യപ്പനഹള്ളി ഡിപ്പോ വിപുലീകരിക്കുന്നു. 2 നിലകളിലായി 16 ട്രെയിനുകൾക്കു വരെ ഒരേസമയം നിർത്തിയിടാനാകുന്ന രീതിയിലാണു നവീകരണം നടത്തുന്നത്.249 കോടിരൂപ ചെലവഴിച്ചാണ് ഡിപ്പോ വികസിപ്പിക്കുന്നത്. കെആർ പുരം–വിമാനത്താവള പാതയും കൂടി പ്രവർത്തനം തുടങ്ങുന്നതോടെ ബയ്യപ്പനഹള്ളിയിലെത്തുന്ന ട്രെയിനുകളുടെ എണ്ണവും ഇരട്ടിയാകും. അടുത്ത 4 വർഷത്തിനുള്ളിൽ ട്രെയിനുകളുടെ എണ്ണം 160 വരെയായി ഉയരുമെന്നാണ് ബിഎംആർസി കണക്കുകൂട്ടുന്നത്.

5 പുതിയ ഡിപ്പോകളുടെ നിർമാണവും പുരോഗമിക്കുകയാണ്. വിമാനത്താവള പാതയിൽ ഷെട്ടിഗരെ, നാഗവാര പാതയിൽ കല്ലേന അഗ്രഹാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് പാതയിലെ അഞ്ജനാപുര, കെങ്കേരി പാതയിൽ ചല്ലഘട്ട, ബൊമ്മസന്ദ്ര പാതയിൽ ഹെബ്ബഗോഡി എന്നിവിടങ്ങളിലാണ് ഡിപ്പോകളുടെ നിർമാണം പുരോഗമിക്കുന്നത്

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? തർക്കം കലാശിച്ചത് കൊലപാതകത്തിൽ

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നതിനെ ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തർക്കം നീണ്ടത് കൊലപാതകത്തില്‍.ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയില്‍ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഖാദിർ മർകുസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ പ്രതിയായ ഡി ആർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. മദ്യപിച്ച്‌ ലെക്കുകെട്ട ഡി ആർ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് മർകുസിനോട് ചോദിക്കുകയായിരുന്നു. മർകുസ് ഉത്തരം പറഞ്ഞതോടെ ഡി ആർ ഇതേക്കുറിച്ച്‌ മർകുസിനോട് തർക്കിച്ചു.

ഇതോടെ തർക്കം രൂക്ഷമാകുകയും സംഭവം കയ്യേറ്റ ശ്രമത്തില്‍ എത്തുകയുമായിരുന്നു.തർക്കം കൂടുതല്‍ രൂക്ഷമാകുമെന്ന ഘട്ടം എത്തിയതോടെ മർകുസ് സംഭാഷണത്തില്‍ നിന്നും പിൻവലിഞ്ഞു. തനിക്ക് ഉത്തരം അറിയില്ലെന്നും പിന്നെ സംസാരിക്കാമെന്നും പറഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഡിആർ മർകുസിന്റെ വീട്ടില്‍ എത്തി വീണ്ടും അയാളുമായി തർക്കിക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ മർകുസിനെ ഡിആർ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി മർക്കുസിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഇയാള്‍ മരിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group