ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരന്‍ (19) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചനിലയില്‍ മൃതദേഹം ണ്ടെത്തിയത്.ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അതുല്യ.ഹോസ്റ്റലില്‍ മറ്റ് മൂന്ന് സഹപാഠികള്‍ക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചോറിനൊപ്പം മുളകുപൊടി; സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദന
മുളകുപൊടി വിളമ്ബി തെലങ്കാനയിലെ സർക്കാർ സ്കൂള്‍. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുളകുപൊടി ചേർത്ത ചോറ് വിളമ്ബിയത്.സംഭവം വിവാദമായതോടെ ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ ബിആർഎസിന്റെ നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും സ്ഥിതിഗതികള്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം.
കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതർ നല്‍കിയ ഉച്ചഭക്ഷണത്തില്‍ എണ്ണയും മുളകുപൊടിയും ചേർത്ത ചോറ് വിളമ്ബുകയായിരുന്നു. മുളകുപൊടി ചേർത്ത ഉച്ചഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സംഭവത്തില്‍ അന്വേഷണം നടത്തി. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതായി പരാതിപ്പെട്ടു. കുട്ടികള്‍ ഭക്ഷണം കഴിക്കാതെ കളഞ്ഞതിനാലാണ് അവർക്ക് ചോറിനൊപ്പം മുളകുപൊടി നല്കിയതെന്നായിരുന്നു അദ്ധ്യാപകരുടെ വാദം.
ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഭക്ഷണം പാകം ചെയ്യുന്നവർക്ക് കർശന താക്കീത് നല്‍കുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.മുളകുപൊടി ചേർത്ത ചോറു കഴിക്കാൻ കുട്ടികള്‍ നിർബന്ധിതരായത് എന്തുകൊണ്ടാണെന്ന് തെലങ്കാന മുൻ മന്ത്രി കെടി രാമറാവു ചോദിച്ചു. മുൻ കെസിആർ സർക്കാർ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി കോണ്‍ഗ്രസ്സ് സർക്കാർ ഒരു കാരണവുമില്ലാതെ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. മുൻ ആരോഗ്യമന്ത്രി ഹരീഷ് റാവുവും കോണ്‍ഗ്രസ് സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നു. സംഭവം രേവന്ത് റെഡ്ഡി സർക്കാരിന്റെ കുട്ടികളോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.