Home Featured വന്ദേ ഭാരത്തിന് ശേഷം വന്ദേ മെട്രോ പുറത്തിറക്കാൻ ഇന്ത്യൻ റെയില്‍വേ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

വന്ദേ ഭാരത്തിന് ശേഷം വന്ദേ മെട്രോ പുറത്തിറക്കാൻ ഇന്ത്യൻ റെയില്‍വേ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ശേഷം ആദ്യത്തെ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയില്‍വേ.ജൂലൈ മുതല്‍ പരീക്ഷണ ഓട്ടം ആരംഭിക്കും. നഗരവാസികളുടെ യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോയുടെ ലക്ഷ്യം.

പെട്ടന്ന് വേഗത കൂട്ടാനും കുറയ്ക്കാനും പറ്റുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് വന്ദേ മെട്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് നിരവധി പുതിയ സവിശേഷതകളും വന്ദേ മെട്രോയില്‍ ഉണ്ട്. 12 കോച്ചുകള്‍ ചേർന്നതായിരിക്കും ഒരു വന്ദേ മെട്രോ. ആദ്യ ഘട്ടത്തില്‍ റെയില്‍വേ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വർദ്ധിപ്പിക്കും. വന്ദേ മെട്രോ ആദ്യം കൊണ്ടുവരേണ്ട നഗരങ്ങള്‍ ഏതൊക്കെയെന്ന് റെയില്‍വേ ഇതുവരെ തീരുമാനിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group