Home Featured ബംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം നൽകിയില്ല;സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.

ബംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം നൽകിയില്ല;സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.

ബംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം നല്‍കാത്തതിന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.ആപിലൂടെ ഓർഡർ ചെയ്ത ഐസ്ക്രീം ഡെലിവറി ചെയ്യാത്തതിനാണ് സ്വിഗ്ഗിക്കെതിരെ കോടതി നടപടിയെടുത്തത്. സേവനത്തില്‍ സ്വിഗ്ഗിയുടെ ഭാഗത്ത് നിന്ന് പോരായ്മയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ബംഗളൂരുവിലെ ഉപഭോക്താവാണ് സ്വിഗ്ഗിയില്‍ നിന്നും 187 രൂപക്ക് ഐസ്ക്രീം ഓർഡർ നല്‍കിയത്. സ്വിഗ്ഗി ഉപഭോക്താവിന് കൃത്യസമയത്ത് ഐസ്ക്രീം നല്‍കിയില്ല.

എന്നാല്‍, ആപില്‍ ഐസ്ക്രീം ഡെലിവറി ചെയ്തുവെന്നാണ് കാണിച്ചിരുന്നത്. തുടർന്ന് ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഐസ്ക്രീം വാങ്ങാൻ നല്‍കിയ 187 രൂപ റീഫണ്ടായി കൊടുക്കാനും കോടതിയുടെ ഉത്തരവുണ്ട്.ജനുവരി 2023നാണ് ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടി സ്വിഗ്ഗിയില്‍ ഐസ്ക്രീം ഓർഡർ ചെയ്തത്. ഡെലിവറി ഏജൻറ് കടയില്‍ നിന്നും ഐസ്ക്രീം വാങ്ങുകയും ചെയ്തുവെന്ന് സ്വിഗ്ഗി ആപില്‍ കാണിച്ചു. എന്നാല്‍, ഉപഭോക്താവിന് ഐസ്ക്രീം ലഭിച്ചില്ല.

മാത്രമല്ല ആപില്‍ ഉല്‍പന്നം വിതരണം ചെയ്തുവെന്നാണ് കാണിച്ചിരുന്നത്. ഇക്കാര്യം സ്വിഗ്ഗിയെ അറിയിച്ചുവെങ്കിലും റീഫണ്ട് നല്‍കാൻ കമ്ബനി തയാറായില്ല. തുടർന്ന് പെണ്‍കുട്ടി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.ഉപഭോക്താവിനും ഹോട്ടലിനും ഇടയിലെ ഇടനിലക്കാരായാണ് തങ്ങള്‍ പ്രവർത്തിക്കുന്നതെന്ന് സ്വിഗ്ഗി കോടതിയില്‍ വാദിച്ചു. ഡെലിവറി ഏജൻറിന്റെ തെറ്റിന് തങ്ങള്‍ ഉത്തരവാദിയല്ല. ഡെലിവറി ചെയ്തുവെന്ന ആപില്‍ കാണിച്ച ഓർഡറിന്റെ നിജസ്ഥിതി പരിശോധിക്കാൻ തങ്ങള്‍ക്ക് സംവിധാനമില്ലെന്നും സ്വിഗ്ഗി വ്യക്തമാക്കി. എന്നാല്‍, ഈ വാദങ്ങള്‍ നിരാകരച്ച കോടതി നഷ്ടപരിഹാരമായി 3000 രൂപയും കോടതിച്ചെലവ് ഇനത്തില്‍ 2000 രൂപയും നല്‍കാൻ വിധിക്കുകയായിരുന്നു. ഐസ്ക്രീം വാങ്ങാൻ ഉപയോഗിച്ച 187 രൂപയും നല്‍കാൻ വിധിച്ചു.

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടര്‍ന്ന് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു കുട്ടികളടക്കം ആറുപേര്‍ വെന്തുമരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ ദർബംഗയില്‍ പടക്കത്തില്‍ നിന്ന് തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ മൂന്നു കുട്ടികളടക്കം ആറുപേർ വെന്തുമരിച്ചു.കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതാണ് വൻ ദുരന്തത്തില്‍ കലാശിച്ചത്. കല്യാണ വീട്ടിലെ പന്തലടക്കം എല്ലാ സാധനങ്ങളും പൂർണമായി കത്തി നശിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു.

അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്.നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു. അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്.വധുവിന്റെ വീടിന് അടുത്തുള്ള രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍.പി.ജി സിലണ്ടറും, വാട്ടർ പമ്ബുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു.

പടക്കത്തില്‍നിന്ന് പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്ന് അപകടമുണ്ടാവുകയായിരുന്നു. സുനില്‍ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (നാല്), ശശാങ്ക് കുമാർ (മൂന്ന്), സാക്ഷി കുമാരി (അഞ്ച്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group